ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.
 അങ്കമാലി  ഭദ്രാസനാധിപൻ  യൂഹാനോൻ മാർ പോളിക്കാർപ്പോസ്  മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. യു.എ.യി -ലെ വിവിധ ഇടവകകളിലെ വൈദികർ സഹ കാർമ്മികരായിരുന്നു.
സന്ധ്യാ നമസ്കാരം, വചന ശുശ്രൂഷ,  ഭക്തി നിർഭരമായ റാസ, ആശിർവാദം, സ്നേഹ വിരുന്ന്, വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, ആശിർവാദം, നേർച്ച വിളമ്പ് തുടങ്ങിയ പെരുന്നാൾ ശുശ്രൂഷകളിൽ നൂറു കണക്കിന് വിശ്വാസികൾ സംബന്ദിച്ചു.
വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലെനിചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.