‘പ. പരുമല തിരുമേനി – ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും’ പുസ്തക പ്രകാശനം നടന്നു

St_Gregorios_book

 

പരിശുദ്ധ പരുമല തിരുമേനി – ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും – പുസ്തക പ്രകാശനം ഇന്ന് പരുമലയില് നടന്നു… വില 595 രൂപ. പ്രസാധകര് ഡി.സി. ബുക്സ്.

ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും പ്രകാശിപ്പിക്കുന്നു

thirumeni

പരുമല തിരുമേനി എന്നറിയപ്പെടുന്ന പരുമല ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയസിന്റെ ജീവിതവും അദ്ദേഹം എഴുതിയ കത്തുകളും ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ‘ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും’ എന്ന പുസ്തകം ഡി സി ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്.ജൂണ്‍ 16 ന് രണ്ടു സ്ഥലങ്ങളിലായി പുസ്തകത്തിന്റെ പ്രകാശനം നടക്കും.

ജൂണ്‍ 16ന് രാവിലെ 8.15ന് പരുമലയിലുള്ള തിരുമേനിയുടെ ഖബറിടത്തില്‍വച്ച് അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പസ് പുസ്തകം പ്രകാശനം ചെയ്യും. പ്രമുഖ പത്രപ്രവര്‍ത്തകനായ പോള്‍ മണലില്‍ പുസ്തകം സ്വീകരിക്കും. വൈകിട്ട് 5ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പുസ്തകം പ്രകാശിപ്പിക്കും. ബാബു പോള്‍ പുസ്തകം സ്വീകരിക്കും.

പരുമല തിരുമേനിയുടെ കുടുംബത്തിലെ നാലാം തലമുറക്കാരനായ ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തിയാണ് പരുമ

തിരുമേനി എഴുതിയ കത്തുകള്‍ ശേഖരിച്ച് വിശദീകരണങ്ങളോടെയും അദ്ദേഹത്തിന്റെ ജീവിതരേഖകളോടെയും പ്രസിദ്ധീകരിക്കുന്നത്. വിശ്വാസികളെ മാത്രമല്ല ഓരോ മനുഷ്യനെയും പ്രചോദിപ്പിക്കുകയും ആത്മവിശ്വാസം പകരുന്നതുമാണ് ഈ സ്വകാര്യ കത്തുകള്‍.