ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത നേപ്പിള്‍സില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നു
ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ നേപ്പിള്‍സിലും, ഫോര്‍ട്ട് മയേഴ്‌സിലും താമസിക്കുന്ന കേരളത്തിൽ നിന്നുമുള്ള ക്രൈസ്‌തവ കുടുംബങ്ങള്‍ക്കായി ജൂണ്‍ 20-ന് ശനിയാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത നേപ്പിള്‍സിലെ സെന്റ് പോള്‍സ് അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചിൽ വി.കുര്‍ബാനയര്‍പ്പിക്കുന്നു. ഒർലാന്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം സഹകാർമികത്വം വഹിക്കും.
നേപ്പിള്‍സിലും സമീപ പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ വിശ്വാസികൾക്കായി എല്ലാ മാസത്തിലും ഇപ്രകാരം ഒരു ആരാധന ക്രമീകരിച്ചതിൽ മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭി.അലക്സിയോസ് മാർ യൂസേബിയോസ് പ്രത്യേകം അഭിനന്ദനം അറിയിച്ചു
ഇതാദ്യമായാണ് മലയാളി മെത്രപൊലീത്ത നേപ്പിള്‍സില്‍ വി.കുര്‍ബാന അര്‍പ്പിക്കുന്നതെന്നും, നേപ്പിള്‍സില്‍ നിന്നും, ഫോര്‍ട്ട് മയേഴ്‌സില്‍ നിന്നും വിവിധ ക്രൈസ്തവ സഭകളിൽ നിന്നുള്ള വിശ്വാസികൾ ആരാധനയിൽ സംബന്ധിക്കുമെന്നും ന്യൂജേഴ്‌സിയില്‍ നിന്ന് അടുത്തയിടയ്‌ക്കു മാത്രം നേപ്പിള്‍സിലേക്ക് താമസം മാറിയ ശ്രി.ജേക്കബ് വര്‍ഗീസ് പറഞ്ഞു.
താമ്പയില്‍ നിന്ന് 120 മൈലോളം അകലെയാണ് നേപ്പിള്‍സ്. കുറച്ച് ഇന്ത്യക്കാരും, ഐ.ടിമേഘലയുമായി ബന്ധപ്പെട്ട കുറെ ക്രിസ്തീയ വിശ്വാസികളുമാണ് ഇവിടെയുള്ള ദക്ഷിണേഷ്യക്കാര്‍. തിരക്ക് കുറഞ്ഞ പ്രകൃതിരമണീയമായ സ്ഥലമാണ് ഫ്‌ളോറിഡയിലെ നേപ്പിള്‍
എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 8.30-ന് വിശുദ്ധ കുർബാന ആരംഭിക്കും. കഴിഞ്ഞ രണ്ട് മാസങ്ങളിലുമായി രണ്ടു സര്‍വീസുകള്‍ ഇതിനകം അവിടെ നടത്തി. 35 മൈല്‍ അകലെ ഫോര്‍ട്ട് മയേഴ്‌സില്‍ നിന്നും, സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികൾക്ക് ഇത് ഒരനുഗ്രഹമാണെന്ന് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും എംടിഎ ഉദ്യോഗസ്ഥനുമായിരുന്ന ജേക്കബ് വര്‍ഗീസ് പറഞ്ഞു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വീസിലായിരുന്ന ഭാര്യ എലിസബത്തും റിട്ടയര്‍ ചെയ്‌തശേഷമാണ് ഏതാനും മാസം മുമ്പ് ഫ്‌ളോറിഡയിലേക്ക് താമസം മാറ്റിയത്.
പള്ളിയുടെ വിലാസം: 2425 റിവേഴ്‌സ് റോഡ്, ഫ്‌ളോറിഡ 34120
Saint Paul Antiochian Orthodox Church, 2425 Rivers Road, Naples, FL 34120
കൂടുതൽ വിവരങ്ങൾക്ക്:
ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം 770-310-9050
ജേക്കബ് വര്‍ഗീസ്: 201-446-2900 / 201-
