സെന്റ്‌. ഗ്രീഗോറിയോസ്‌ യുവജനപ്രസ്ഥാനം പരിസ്ഥിതിദിനം ആചരിച്ചു

GreenKwt'15-9
കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച്‌ കഴിഞ്ഞ അഞ്ച്‌ വർഷങ്ങ ളായി നടത്തി വരുന്ന ‘ഗ്രീൻ-കുവൈറ്റ്‌’ ഈ വർഷവും എൻ.ഇ.സി.കെ. അങ്കണത്തിൽ വെച്ച്‌ നടത്തുകയുണ്ടായി.
 
ലോകപരിസ്ഥിതിദിനമായ ജൂൺ 5 വെള്ളിയാഴ്ച്ച രാവിലെ, വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം, പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട്‌ ഇടവകവികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ്‌ പ്രസിഡണ്ടുമായ റവ. ഫാ. രാജു തോമസ്‌ നിർവ്വഹിച്ചു. എൻ.ഇ.സി.കെ. എക്സിക്യുട്ടീവ്‌ അഡ്മിനിസ്ട്രേറ്റർ കെ.പി. കോശി, സെക്രട്ടറി റോയ്‌ കെ. യോഹന്നൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സഹവികാരിയും യുവജനപ്രസ്ഥാനം യൂണിറ്റ്‌ വൈസ്പ്രസിഡണ്ടുമായ റവ. ഫാ. റെജി സി. വർഗ്ഗീസ്‌ നന്ദി രേഖപ്പെടുത്തി. 
 
പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണവും അതിലൂടെ ആഗോളതാപനത്തെ ചെറുക്കു വാനുമുള്ള മലങ്കര ഓർത്തഡോക്സ്‌ സഭയുടെ വിശാലമായ കാഴ്ച്ചപ്പാടിനു പിന്തുണ നൽകി കൊണ്ട്‌ നടത്തിവരുന്ന പരിപാടിയുടെ ഭാഗമായി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ അങ്കണ ത്തിലും, മറ്റ്‌ വിവിധയിടങ്ങളിലും വൃക്ഷത്തൈകൾ വെച്ചു പിടിപ്പിച്ചു. വിവിധയിനം ചെടികളുടെ സ്റ്റാളും ക്രമീകരിച്ചു.