ബഹിഷ്കരണം; പരിശുദ്ധ സുന്നഹദോസ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു: കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം
മലങ്കര ഓര്‍ത്തഡോക്‍സ് സഭയോടുള്ള നീതി നിഷേധത്തിലും നിരന്തരമായ അവഗണയിലും പ്രതിഷേധിച്ചു പരിശുദ്ധ കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പോലീത്തമാരും പങ്കെടുക്കുന്ന സഭയുടെ പരിപാടികളില്‍ കേരള മന്ത്രി സഭയിലെ 6 മന്ത്രിമാരെ പങ്കെടുപ്പിക്കേണ്ടതില്ല എന്ന പരിശുദ്ധ സുന്നഹദോസ് തീരുമാനത്തെ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം സ്വാഗതം ചെയ്യുന്നു.ഇന്ന് (മെയ്24) ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യുവജനപ്രസ്ഥാനം ഭദ്രാസന കമ്മിറ്റി അംഗങ്ങളുടെ യോഗത്തിലാണ് പരിശുദ്ധ ബാവാ തിരുമനസിനോടും സുന്നഹദോസ് തീരുമാനത്തെയും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചത്.ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിച്ചു .പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു ജൂലൈ 14 ന് ഭദ്രാസന യുവജനപ്രസ്ഥാനം പ്രവര്‍ത്തനോദ്ഘാടനം .തുടര്‍ന്ന് ഓഗസ്റ്റ് 9 ന് വരെ രണ്ടാം ഘട്ട മേഖല സമ്മേളനങ്ങള്‍ ,ഭദ്രാസന യുവജനപ്രസ്ഥാനം ക്യാബ് – കലാമേള .
.ഫാ.ജോമോന്‍ ചെറിയാന്‍(വൈസ് പ്രസിഡന്റ് – ഭദ്രാസന യുവജനപ്രസ്ഥാനം ) ,ഗീവീസ് മാര്‍ക്കോസ് (ജനറല്‍സെക്രട്ടറി – ഭദ്രാസന യുവജനപ്രസ്ഥാനം ) എന്നിവര്‍ പ്രസംഗിച്ചു .കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാത്തിന്റെ കോലഞ്ചേരി ,പാമ്പാക്കുട ,മുളക്കുളം ,പിറവം മേഖല തല സെക്രട്ടറിമാരും പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു