കോട്ടയം: യു.ഡി.എഫ് മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് തുടരുമെന്ന് ഓര്‍ത്തഡോക്സ് സഭ. സഭാ തര്‍ക്കം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ സത്യസന്ധമല്ലെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
ഭരണം നിലനിര്‍ത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിന് സഭയുടെ കാര്യങ്ങള്‍ നോക്കണമെന്നില്ല. വിഷയത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാന്‍ സഭ തയാറല്ലെന്നും കാതോലിക്കാ ബാവാ മാധ്യമങ്ങളോട് പറഞ്ഞു.