വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്‌കൂള്‍ പ്രസ്ഥാനത്തിന്റെ ചുമതലയില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ തലത്തില്‍ 8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠനം ആരംഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയും “വിദ്യാരംഭ മാര്‍ഗ്ഗനിര്‍ദ്ദേശ ക്യാമ്പും പ്രാര്‍ത്ഥനാദിനവും” മെയ്‌ 17–ന്‌ ഞായറാഴ്‌ച റാന്നി സെന്റ്‌ തോമസ്‌ അരമനയില്‍ നടക്കും. അരമന ചാപ്പലില്‍ രാവിലെ 7 മണിക്ക്‌ പ്രഭാതനമസ്‌കാരവും തുടര്‍ന്ന്‌ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും നടത്തപ്പെടും. തുടര്‍ന്ന്‌ ഭദ്രാസന സണ്ടേസ്‌കൂള്‍ വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ.തോമസ്‌ കുന്നുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യുന്നതും 10 മണി മുതല്‍ ഇീശായമഞ്ചീൃല, ഋമമെ ഇീഹഹലഴല ീള ഋിഴശിലലൃശിഴ മിറ ഠലരവിീഹീഴ്യ & അാൃശവേമ ഡിശ്‌ലൃശെഞ്ച്യ ഇീൌിലെഹഹീൃഉം, ഉഉ4 ചാനലില്‍ വീട്ടുവിശേഷം പ്രോഗ്രാമില്‍ പ്രമുഖനുമായ പ്രൊഫ. ക്രിഷ്‌ കുട്ടികള്‍ക്ക്‌ ക്ലാസ്സ്‌ എടുക്കുന്നതുമാണ്‌. ഭദ്രാസന ആഭ്യന്തര സുവിശേഷ സംഘം സെന്റ്‌ ഗ്രീഗോറിയോസ്‌ ഗോസ്‌പല്‍ ടീം”മദ്ധ്യസ്ഥപ്രാര്‍ത്ഥനയ്ക്ക്‌ നേതൃത്വം നല്‍കുന്നതാണ്‌. ക്യാമ്പിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭദ്രാസന സണ്ടേസ്‌കൂള്‍ സെക്രട്ടറി ശ്രീ.ജോസ്‌.കെ.എബ്രഹാം അറിയിച്ചു.