കോട്ടയം : ‘താബോര്‍ മലയിലെ മുനിശ്രേഷ്ഠന്‍’ കോട്ടയം ഭദ്രാസനത്തെ ദീര്‍ഘകാലം നയിച്ച പുണ്യശ്ലോകനായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന പാമ്പാടി മാര്‍ കുര്യാക്കോസ് ദയറയില്‍ വെച്ച് മെയ് 14 മുതല്‍ 16 വരെ നടത്തപ്പെടുന്ന അഖില മലങ്കര ഓര്‍ത്തഡോക് സ് ക്രൈസ്തവ യുവജനപ്രസ്ഥാനം(ഓ.സി.വൈ.എം) 79-മത് അന്തര്‍ദ്ദേശീയ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി പതാക ഘോഷയാത്ര നടത്തി.പഴയ സെമിനാരിയില്‍ നിന്ന് ആരംഭിച്ച പതാക ഘോഷയാത്ര നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പുതുപള്ളി പള്ളി അടങ്ങുന്ന വിവിധ ദേവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി സമ്മേളന നഗരിയായ പാമ്പാടി ദയറില്‍ എത്തി.പാമ്പാടി ദയറില്‍ യുവജനപ്രസ്ഥാനം മുന്‍ അദ്ധ്യക്ഷന്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പതാക ഉയര്‍ത്തി