യൂഹാനോന്‍ മാര്‍ സേവേറിയോസ് ചരമ രജത ജൂബിലി

Yuhanon_severios_newsYuhanon_severios_photo

Yuhanon_severios_photo1

യുഹാനോന്‍ മാര്‍ സേവേറിയോസ് ദാര്‍ശനികനായ മല്പാന്‍ : പരിശുദ്ധ കാതോലിക്ക ബാവ

അഭി.യുഹാനോന്‍ മാര്‍ സേവേറിയോസ്  ദാര്‍ശനികനായ മല്പാനാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ  പരിശുദ്ധ പിതാവിന് വെദീക സ്ഥാനവും മേല്പട്ട സ്ഥാനവും നല്കിയതും,മെത്രാപ്പോലിത്ത ആയപ്പോള്‍ മാര്‍ മിലിത്തിയോസ് എന്ന പേര് നിര്‍ദേശിച്ചതും അഭി.യുഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത ആയിരുന്നുവെന്നു പരിശുദ്ധ പിതാവ് അനുസ്മരിച്ചു .  കൊച്ചി ഭദ്രാസന  അധിപനും , മലകര സഭയുടെ മല്പാനുമായിരുന്ന കൊരട്ടി സിയോന്‍ അരമന ചാപ്പലില്‍ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യശ്ലോകനായ അഭി.യുഹാനോന്‍ മാര്‍ സേവേറിയോസ്  തിരുമേനിയുടെ ചരമ രചത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ടോക്കെച്ച്  പബ്ലിക് സ്കൂളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പ.പിതാവ് .

ചടങ്ങ് കേരളത്തിന്‍റെ  ഗവര്‍ണര്‍ ശ്രി. പി. സതാശിവം ഉത്ഘാടനം ചെയതു  .ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആതുരസേവന രംഗത്തുള്ള സംഭാവനകള്‍ മഹത്തരമായ ഒന്നാണെന്ന് ഗവര്‍ണര്‍ പ്രശംസിച്ചു.

പരി . ബസേലിയോസ് മാര്‍ത്തോമ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

അഭി . ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പൊലിത്ത , അഭി. യുഹനോൻ മാർ പോളികര്‍പ്പോസ് മെത്രാപ്പൊലിത്ത, സംസ്കൃത സര്‍വകലാശാല  മുൻ വൈസ് ചാൻസിലര്‍  ഡോ. കെ .എസ്  രാധാകൃഷ്ണന്‍ എന്നിവര്‍ വിശിഷ്ട അഥിതികള്‍ ആയിരുന്നു. . കൊച്ചി ഭദ്രാസന മെത്രാപ്പൊലിത്തഅഭി. ഡോ യാകോബ് മാര്‍ ഐറേനിയോസ്  സ്വാഗതം ആശംസിച്ചു. അഭി. ഡോ. യാകോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലിത്ത എഴുതിയ അഭി.യുഹാനോന്‍ മാര്‍ സേവേറിയോസ്  തിരുമേനി ‘ സഞ്ചരിക്കുന്ന ചൂണ്ടുപലക , പാഠവും , പാഠനവും ‘ എന്ന ജീവചരിത്ര പുസ്തകം  ബഹു. ഗവര്‍ണ്ണര്‍ പ്രകാശനം ചെയ്തു.