മര്‍ത്തമറിയം സമാജം കനകപ്പലം ഡിസ്‌ട്രിക്‌ട്‌ സമ്മേളനം

nicodimos_joshua

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം കനകപ്പലം ഡിസ്‌ട്രിക്‌ട്‌ സമ്മേളനം മെയ്‌ 8–ന്‌ വെളളിയാഴ്‌ച രാവിലെ 9.30 മുതല്‍ വെച്ചൂച്ചിറ മാര്‍ ഗ്രീഗോറിയോസ്‌ പളളിയില്‍ വച്ച്‌ നടത്തപ്പെടും. സമാജം ഭദ്രാസന വൈസ്‌ പ്രസിഡന്റ്‌ റവ.ഫാ.വില്‍സണ്‍ മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. സമാജം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീമതി ലില്ലിക്കുട്ടി മാത്യു, ജോയിന്റ്‌ സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ്‌, ഡിസ്‌ട്രിക്‌ട്‌ സെക്രട്ടറി ശ്രീമതി മോളി അലക്‌സ്‌ എന്നിവര്‍ പ്രസംഗിക്കും. നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം ഡയറക്‌ടര്‍ റവ.ഫാ.സൈമണ്‍ വര്‍ഗീസ്‌ ക്ലാസ്സ്‌ നയിക്കും.