ഫാ. ഡോ. ഒ. തോമസ് ഓർത്തോഡോക്സ് സെമിനാരി പ്രിന്‍സിപ്പലായി ചാർജ് എടുത്തു

fr_o_thomas

IMG_20150430_093913389fr_o_thomas_principalfr_o_thomas_principal_1fr_o_thomas_principal_2

കോട്ടയം: മലങ്കര ഓർത്തോഡോക്സ് വൈദീക സെമിനാരിയുടെ പുതിയ പ്രിന്‍സിപ്പലായി മലങ്കര സഭയിലെ പ്രശസ്ത വാഗ്മിയും, ചിന്തകനും, എഴുത്തുകാരനുമായ ഫാ. ഡോ. ഒ. തോമസ് ചാർജ് എടുത്തു. ഫാ. ഡോ. ജേക്കബ് കുര്യന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലേക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൌലോസ് ദ്വിതീയൻ നിയമിച്ചതനുസരിച്ചാണ് ഫാ. ഡോ. ഒ. തോമസിനെ മെയ്‌ ഒന്നു മുതൽ പഴയ സെമിനാരി പ്രിന്‍സിപ്പലായി ചാർജ് എടുത്തത്. വൈദീക സെമിനാരിയിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ ഫാ. ഡോ. ജേക്കബ് കുര്യന്‍ പുതിയ പ്രിന്‍സിപ്പലിന് എല്ലാ ആശംസകളും നേർന്നു. വൈദീക സെമിനാരിയിൽ ഇന്ന് രാവില 9- നു നടന്ന ചടങ്ങിൽ ഫാ.ഡോ.റ്റി ഐ വർഗീസ്‌, ഫാ.ഡോ.എം പി ജോർജ് ,ഫാ.ഡോ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിൽ, ഫാ.ഡോ.നൈനാൻ കെ ജോർജ്ജ്, ഫാ.ഡോ.റജി മാത്യൂസ്, ഫാ.ഡോ. യൂഹാനോൻ റമ്പാൻ, പഴയ സെമിനാരി മാനേജർ ഫാ.എം.സി കുറിയാക്കോസ് എന്നിവർ ആശംസകൾ നേർന്നു.

OTSPrinicipa (1)1981 മുതൽ വൈദീക സെമിനാരിയിൽ അധ്യാപകനായും, പ്രൊഫസറായും സേവനം അനുഷ്ടിച്ചിട്ടുള്ള ഫാ. ഡോ. ഒ. തോമസ് കേരള സർവകലാശാലയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദവും, വൈദീക സെമിനാരിയിൽ നിന്നും ബാച്ചിലർ ഒഫ് ഡിവിനിറ്റിയും, ബംഗ്ലൂർ യു.റ്റി.സി യിൽ നിന്നും ബിരുദാനന്തരബിരുദവും സെറാമ്പൂർ സർവകലാശാലയിൽ നിന്നും, തിയോളജിയിൽ പി.എച്ച് .ഡി യും കരസ്ഥമാക്കി. ലണ്ടൻ ഹയ്ത്രോപ് സർവകലാശാലയിൽ നിന്നും പ്രാക്റ്റിക്കൽ തിയോളജിയിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ്പും നേടി.
വൈദീക സെമിനാരിയുടെ ബർസാർ ആയി സേവനം അനുഷ്ടിച്ചിട്ടുള്ള അച്ഛൻ മലങ്കര സഭയിലെ കണ്‍വൻഷൻ വേദികളിൽ ശ്രദ്ധേയമായ പ്രസംഗങ്ങളാൽ ശ്രോതാക്കളുടെ ഹൃദയം കവർന്നിട്ടുണ്ട്. വൈദീക സെമിനാരിയിൽ ക്രിസ്തിയൻ മിനിസ്റ്ററി, പാസ്റ്ററൽ കൌണ്‍സിലിഗ്, സൈക്കോളജി, മാരിയേജ് & കൌണ്‍സിലിംഗ് എന്നിവയുടെ ചുമതലയും വഹിക്കുന്നു.
OTSPrinicipa (13)മലങ്കര സഭയുടെ വൈദീക ട്രസ്റ്റി(2004-2007), സണ്ടേസ്കൂൾ ഡയറക്ടർ, ദൂതൻ പുരോഹിത മാസിക ചീഫ് എഡിറ്റർ, ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് ജനറൽ സെക്രട്ടറി (1980-90) സെന്റ്‌ പോൾസ് മിഷൻ ട്രയ് നിഗ് സെന്റർ പ്രിൻസിപ്പൽ(1986-2001) , മലങ്കര സഭാ മാനേജിഗ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാവേലിക്കര ഭദ്രസനത്തിൽപെട്ട ചേപ്പാട് സെന്റ്‌ ജോർജ് ഓർത്തഡോക്സ് ഇടവക അംഗമാണ്.
സഹധർമ്മിണി: മാവേലിക്കര പടിഞ്ഞാറേത്തലക്കൽ എലിസബത്ത്‌ തോമസ്‌
മക്കൾ: അരുണ്‍, അനില, അനീഷ
മരു മക്കൾ: റ്റീമ, ഫാ തോമസ്‌ ജോർജ്ജ്

പ്രധാന പ്രസിദ്ധീകരണങ്ങൾ
ജീവിത പാതയിൽ
ഭൂമിയിൽ പറുദീസ
മനസും ജീവിതവും
ഭൂമിയുടെ അറ്റത്തോളവും
കൈവിളക്ക്
കമന്ററി ഓണ്‍ പാസ്റ്ററൽ എപ്പിസൽ
പ്രീ- മാരിറ്റൽ കൗണ്‍സിലിഗ്
പ്രത്യാശയോടെ ഒരുമിക്കാൻ
ഓണ്‍ ട്രയൂണ്‍ ഗോഡ്
Rev.Fr.Dr.O Thomas takes charge as the Principal of Orthodox Theological Seminary Seminary, Kottayam

Dr.O Thomas, the new principal of Orthodox Theological Seminary Seminary, Kottayam, took charge on Thursday.

Fr. Dr. O. Thomas has been professor at the Orthodox Theological Seminary since 1981. Having completed his Masters in Sociology from the Kerala University, he pursued his theological education (Bachelor in Divinity) from the Orthodox Theological Seminary, Kottayam. Following this he joined the United Theological Seminary, Bangalore where he completed his Masters in Theology and Doctorate in Theology from the Senate of Serampore. This was followed by a Post Graduate Diploma in Practical Theology from Heythroop, London.

His principal area of teaching is Christian Ministry – Pastoral Counseling under which he covers Introduction to Psychology, Practical Theology, Pastoral Care and Counseling, Supervised Pastoral Counseling and Marriage and Family. Fr. O. Thomas is the Bursar at Orthodox Theological Seminary, Kottayam and the Staff Advisor for the Parish Mission activities of the Seminary.

Fr. O. Thomas is the Coordinator for the Pratyasha Counseling Training programme of

the Orthodox Theological Seminary. Fr. O. Thomas is the Director General of OSSAE and the Chief Editor of Doothan and Snehalokam. He also does counseling sessions at the Parumala Seminary (Friday) and St. Paul’s Mission Training Centre, Mavelikara (Monday).

Fr. O. Thomas was the General Secretary of the Orthodox Christian Youth Movement (1980-90), Principle of the St. Paul’s Mission Training Centre, Mavelikara (1986-2001), Priest Trustee of the Malankara Orthodox Church (2004-2007) and Member of the Managing Committee and Working Committee (2004-2012).

Books authored by Fr. O. Thomas are:

Jeevitha Pathayil (Divyabodhanam -)
Bhoomiyil Parudeesa (Divyabodhanam -)
Manassum Jeevithavum (Divyabodhanam – )
Bhoomiyude Attathollavum (Parish Mission – 1995)
Commentary on Pastoral Epistles
Kaivilakku
Pre – Marital Editor.Counseling – Guidance Book, “Pratyashode Orumikan”, Editor.
One Triune God, Editor.