കോട്ടയം: മതേതര രാജ്യമായ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാഷ്ട്ര നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്ന് അഡ്വ. സുരേഷ് കുറുപ്പ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകമാനം അഭിമാനകരമാണ്. ക്രിസ്തുമതം ഭാരതത്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. ഓരോ മതവിശ്വാസിയും രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് തങ്ങളുടെ ബുദ്ധിയും കഴിവുകളും വിനിയോഗിക്കുന്നത്. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം താഴത്തങ്ങാടി മാര്‍ ബസ്സേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഇടവകയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിനു വിരുദ്ധമായി നില്‍ക്കുന്നവര്‍ വിദേശ രാജ്യങ്ങളില്‍ മതപരിവര്‍ത്തനത്തിനായി മിഷനറിമാരെ അയയ്ക്കുന്ന വിരോധാഭാസമാണ് നിലനില്‍ക്കുന്നത്. ഗോവധ നിരോധനം പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്റെ മൗലീക അവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതര സ്വഭാവത്തോടുകൂടി രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ഒ.സി.വൈ.എം. മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണ്.
Inauguration of Activities of OCYM 2015-16
ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം : സുരേഷ് കുറുപ്പ് എം.എല്‍.എ.
പ്രസ്ഥാനം പ്രസിഡന്റ് യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് അദ്ധ്യക്ഷത വഹിച്ചു. പ്രസ്ഥാനം ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. പ്രസ്ഥാനം ട്രഷറര്‍ പ്രിനു റ്റി. മാത്യൂസ്, ഫാ. യൂഹാനോന്‍ ജോണ്‍, ഫാ. വര്‍ഗീസ് സഖറിയ, ഷിജോ കെ. മാത്യു, അനില്‍ മോന്‍, കെ.ജെ. ജോളി, പി. തോമസ്, അനു വര്‍ഗ്ഗീസ്, റ്റോം കോര, മത്തായി വര്‍ഗ്ഗീസ്, കെ.വൈ. ബിജു, ജിഷ മറിയം എല്‍വിന്‍ എന്നിവര്‍ പ്രസംഗിച്ചു