പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌ സൌജന്യ ഡയാലിസിസ്‌ യൂണിറ്റ്‌

നമ്മുടെ തലക്കോട്‌ പരിമലമാര്‍ ഗ്രീഗോറിയോസ്‌ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ 40–ാം വര്‍ഷത്തിലേക്ക്‌ പ്രവേശിക്കുകയാണ്‌എന്നറിയാമല്ലോ.

1976 ല്‍ ഡോ.പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌തിരുമേനി ആരംഭിച്ച ട്രസ്റ്റിന്റെഉടമസ്ഥതയിലുള്ളസെന്റ്‌മേരീസ്‌ബോയ്‌സ്‌ഹോം,എം.ജി.ഐ.ടി.ഐ, 60വയസ്സുകഴിഞ്ഞസ്‌ത്രീകള്‍താമസിക്കുന്ന‘സാന്ത്വനം’,സീനിയര്‍മാതാപിതാക്കന്‍മാര്‍ക്ക്‌ വേണ്ടിസ്ഥാപിതമായ‘സംപ്രീതിഭവനം’, മാര്‍ ഗ്രീഗോറിയോസ്‌ചാപ്പലിലെആരാധനാ സംവിധാനവുംജീവകാരുണ്യ പ്രവര്‍ത്തനവുംസണ്‍ഡേസ്‌കൂള്‍ പാഠ്യപദ്ധതിയും ദൈവകൃപയാല്‍ നടക്കുന്നതില്‍ദൈവത്തെ മഹത്ത്വപ്പെടുത്തുന്നു.

നമ്മുടെ ട്രസ്റ്റ്‌സ്ഥാപക പ്രസിഡന്റ്‌ഡോ. പൌലോസ്‌മാര്‍ ഗ്രീഗോറിയോസ്‌മെത്രാപ്പോലീത്തായുടെ, ഓര്‍മ്മ ശാശ്വതീകരിക്കുവാനായിവിവിധോദ്ദേശങ്ങളോടെഒരുസ്‌മാരകസമുച്ചയം നിര്‍മ്മിക്കുന്നതിന്‌ വരിക്കോലി, പുത്തന്‍കുരിശില്‍ സ്ഥലം നമ്മള്‍ വാങ്ങിയിട്ടുണ്ട്‌.

പ്രഥമസംരംഭം എന്ന നിലയില്‍ നിര്‍ദ്ധനരോഗികള്‍ക്ക്‌സൌജന്യ ഡയാലിസിസ്‌ നല്‍കുന്നതിന്‌,കോലഞ്ചേരി എം.ഒ.എസ്‌.സി മെഡിക്കല്‍കോളേജിന്റെസാറ്റലൈറ്റ്‌യൂണിറ്റ്‌ആരംഭിക്കുവാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു.

ഈ ശുശ്രൂഷകേന്ദ്രത്തിന്റെ,
തറക്കല്ലിടീല്‍30/04/2015രാവിലെ 9 മണിക്ക്‌ ട്രസ്റ്റ്‌ പ്രസിഡന്റ്‌
നി.വ.ദി.ശ്രീ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത നിര്‍വ്വഹിക്കുന്നു.

ഈ ചടങ്ങില്‍കുടുംബസമേതംപങ്കെടുക്കുവാന്‍ വിനയപൂര്‍വ്വംഅഭ്യര്‍ത്ഥിക്കുന്നു.

കര്‍ത്ത്യശുശ്രൂഷയില്‍
ഫാ.ഡോ.ടി.പി.ഏലിയാസ്‌
(ഡയറക്‌ടര്‍&കറസ്‌പോണ്ടന്റ്‌.)