ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ കൂദാശ

chittanjoor_pally chittanjoor_pally1 chittanjoor_pally2

കുന്നംകുളം :പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ കൂദാശാ . മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവ നിർവഹിച്ചു .അഭി. യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്താ (അങ്കമാലി) കുർബാന അർപ്പിച്ചു . പരിശുദ്ധ ബാവ തിരുമേനി ശിലാഫലകം അനാവരണം ചെയ്തു
ചൊവ്വാഴ്ച വൈകീട്ട് സന്ധ്യാ നമസ്‌കാരം, പള്ളി കൂദാശയുടെ ആദ്യഭാഗം, അശീര്‍വാദം, നേര്‍ച്ചസ്സദ്യ എന്നിവ നടന്നു . ബുധനാഴ്ച രാവിലെ കൂദാശയുടെ രണ്ട്, മൂന്ന് ഭാഗങ്ങളും പ്രഭാത നമസ്‌കാരം, വി. കുര്‍ബ്ബാന, കൈമുത്ത്, ആശീര്‍വാദം എന്നിവ ഉണ്ടായി