ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

Photo #1 - Germany - Otta Nottathil - easter_orthodox_bonn

ബോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ ഉയിര്‍പ്പ് തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന്‍ ആരാധനകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

“ശത്രുക്കളെ തോല്‍പിച്ച് മഹത്വത്തോടെ ഉയിര്‍ത്തെഴുന്നേറ്റ രക്ഷകനെ, അങ്ങയുടെ കാരുണ്യത്താല്‍ തീര്‍പ്പും, സമാധനവും, വിജയവും ഞങ്ങള്‍ക്ക് നല്‍കേണമേ’ എന്ന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ വചനങ്ങള്‍ ഉരുവിട്ടു.

ഗുരു ഉയര്‍ത്തെഴുറ്റേതിനാല്‍ ധൈര്യപ്പെടുക, സര്‍വ്വ ലോകത്തോടും ഈ സന്തോഷ വാര്‍ത്ത അറിയിക്കുക. ഇരുട്ടിനെ പ്രകാശം തോല്‍പ്പിച്ചത് കാണുക റവ.ഫാ. ഷൈജു കുര്യന്‍ നല്‍കിയ ഈസ്ററര്‍ സന്ദേശത്തില്‍ പ്രസ്താവിച്ചു.അള്‍ത്താര ശുശ്രൂഷകള്‍ക്ക് കെ.വി. തോമസ ് നേതൃത്വം നല്‍കി.

ഏപ്രില്‍ നാലിന് (ശനി) വൈകുന്നേരം 6.30 ന് നമസ്കാരവും തുടര്‍ന്ന് ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകള്‍, വിശുദ്ധ കുര്‍ബാന, ധൂപപ്രാര്‍ത്ഥന എന്നിവ നടന്നു.
തുടര്‍ന്ന് കൊളോണ്‍~ബോണ്‍ ഇടവക ട്രസ്ററി തോമസ ്പഴമണ്ണില്‍ നേതൃത്വം നല്‍കിയ കേരള തനിമയില്‍ ഒരുക്കിയ വിഭവസമ്യദ്ധമായ ഈസ്ററര്‍ വിരുന്നും, സമ്മേളനവും ഉണ്ടായിരുന്നു.

പീഡാനുഭവശുശ്രൂഷകളിലും ഉയിര്‍പ്പു പെരുനാള്‍ ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും നേതൃത്വം നല്‍കിയ പാരീഷ് കൗസില്‍ അംഗങ്ങള്‍ക്കും ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ച ഗായകസംഘത്തിനും അള്‍ത്താര ശുശ്രൂഷകര്‍ക്കും ഇടവക സെക്രട്ടറി ജോണ്‍ കൊച്ചുകണ്ടത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു. ഈസ്റ്റര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി വിശ്വാസികളെത്തിയിരുന്നു.

ഹാശാ ആഴ്ച ശുശ്രൂഷകളുടെ വിജയകരമായ നടത്തിപ്പിന് മാത്യു കാക്കനാട്ടുപറമ്പില്‍, കെ.വി. തോമസ്, ബോസ് പത്തിച്ചേരില്‍ ജേക്കബ് ദാനിയേല്‍, ജിത്തു കുര്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു.

Germany- Easter Service by Rev.Fr.Shyju Kurien  at St. Gregorios Orthodox Church  Köln-Bonn