​കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവകയിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു

Washing the Feet '15-3 Washing the Feet '15-2

കുവൈറ്റ്‌: ക്രിസ്തുവിന്റെ തിരുവത്താഴത്തിനു മുന്നോടിയായി ഗുരുവും നാഥനുമായ ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകി, തന്റെ താഴാഴ്മയും വിനയവും അവർക്ക്‌ വെളിപ്പെടുത്തിക്കൊടുക്കുകയും, നിങ്ങളും തമ്മിൽ ഇതു ചെയ്‌വീൻ എന്നു ഉപദേശിക്കുകയും ചെയ്തതിന്റെ ഓർമ്മ പുതുക്കുന്ന കാൽ-കഴുകൽ ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ്‌ മാർ ഐറേനിയസ്‌ മെത്രാപ്പോലിത്താ നേതൃത്വം നൽകി.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന ശുശ്രൂഷയിൽ ഇടവക വികാരി ഫാ. രാജു തോമസ്‌, സഹവികാരി ഫാ. റെജി സി. വർഗീസ്‌, ഫാ. മത്തായി ഇടയനാൽ കോർ-എപ്പിസ്കോപ്പാ, ഫാ. ഷാജി പി. ജോഷ്വാ, ഫാ. സജു ഫിലിപ്പ്‌, കൂടാതെ കുവൈറ്റിലെ ഓർത്തഡോക്സ്‌ ഇടവകകളിൽ സന്ദർശനത്തിയ വന്ദ്യവൈദീകരും പങ്കെടുത്തു.