യേശു ക്രിസ്‌സ്തു വിന്റെ കുരിശ് മരണത്തെ അനുസ്മരിച്ചു കൊണ്ട് അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദു :ഖ വെള്ളിയാഴ്ചയുടെ പ്രത്യേക പ്രാർത്ഥനകളും നമസ്കാരങ്ങളും നടന്നു . രാവിലെ എട്ടു മണിക്ക് തുടങ്ങിയ ആരാധനകൾ വൈകുന്നേരം നാലുമണി വരെ നീണ്ടു നിന്നു ,
നമസ്കാര ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭയുടെ നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രപോലിത്താ ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാഞ്ചേരിൽ, എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു .
റുവൈസ് , ബദാസായിദ് തുടങ്ങിയ ദൂര സ്ഥലങ്ങളിൽ നിന്ന് ഉൾപ്പടെ ആയിരക്കണക്കിന് വിശ്വാസികളാണ് രാവിലെ തന്നെ പള്ളിയിൽ എത്തി ചേർന്നത് . പങ്കെടുത്ത വിശ്വാസികൾക്ക് പ്രസിദ്ധമായ കഞ്ഞി നേർച്ച നല്കി കൊണ്ട് ദുഃഖവെള്ളിയാഴ്ച നമസ്കാരത്തിനു സമാപനം ആയി . ദുഃഖവെള്ളിയാഴ്ചയോട് അനുബന്ധിച്ചു വിപുലമായ ക്രമീകരണങ്ങളാണ് പള്ളിയിൽ ഒരിക്കിയിരുന്നത് . കത്തീഡ്രൽ ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ ക്രമീകണങ്ങൾക്ക് നേതൃത്വം നല്കി .
ഉയിർപ്പ് പെരുനാളിന്റെ (ഈസ്റ്റർ ) ശുശ്രൂഷകൾ ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് ആരംഭിക്കും .