മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനവശാകതീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മത്സ്യ മാംസ ഭക്ഷണം വെടിഞ്ഞു പ്രാര്‍ത്ഥനയും ഉപവാസവുമായി നോമ്പ് ആചരിക്കുന്നതിാടൊപ്പം ഏപ്രില്‍ 3 ദു:ഖവെളളിയാഴ്ച 24 മണിക്കൂര്‍ സൈബര്‍ ഫാസ്റ് ആചരിക്കും. നവ മാധ്യമങ്ങളോടുളള അമിത ആശ്രിതത്വം ഒഴിവാക്കുവാനുളള പ്രതീകാത്മകമായ നടപടിയാണിത്. ടി.വി, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും ഇന്റര്‍നെറ്റിലൂടെ ഉപയോഗപ്പെടുത്തുന്ന ഫെയ്സ് ബുക്ക്, വാട്സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളും ഒരു ദിവസത്തേയ്ക്ക് ഉപയോഗിക്കാതെയാണ് സൈബര്‍ ഫാസ്റ് ആചരിക്കുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ദോഷഫലങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടുകൊണ്ട് സഭ നടപ്പിലാക്കുന്ന ര്‍േവഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്.