ജര്‍മനിയില്‍ കേരള തനിമയില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു

german_osana

കൊളോണ്‍: ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍~ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഓശാന പെരുന്നാള്‍ കേരള തനിമയില്‍ കൊളോണിലെ സെന്റ് അഗസ്ററിനര്‍ ആശുപത്രി

ദേവാലയത്തില്‍ മാര്‍ച്ച് 29~ന് ഞായറാഴ്ച ആഘോഷിച്ചു. ആരാധനകള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന്‍ കാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ കുര്‍ബാന, ഓശാന ശുശ്രൂഷ, കുരുത്തോല വിതരണം, പ്രദക്ഷിണം എന്നിവയെ തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരുന്നു. യൂറോപ്യന്‍ പര്യടനത്തിനിറങ്ങിയ തൃക്കാക്കര എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹനാനും ഭാര്യ ഷേര്‍ലിയും ഇത്തവണ ജര്‍മനിയിലെ ഓര്‍ത്തഡോക്സ് സഭയുടെ ഓശാന ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരുക്കര്‍മ്മള്‍ക്കുശേഷം എംഎല്‍എ ഓര്‍ഡോക്സ് സമൂഹത്തിന് ഭക്തിമയമായ ഒരു ഹാശാ ആഴ്ചയും ഒപ്പം ഈസ്ററര്‍ ആശംസകളും നേര്‍ന്നു.

പീഡാനുഭവവാര ശുശ്രുഷകള്‍ ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ നടക്കും. ഏപ്രില്‍ രണ്ട്, (വ്യാഴം) വൈകുന്നേരം 4.30 മുതല്‍ കുമ്പസാരവും 5 ന് സന്ധ്യാപ്രാര്‍ത്ഥനയും പെസഹാ ശുശ്രൂഷയും, വി.കുര്‍ബാനയും ഉണ്ടായിരിയ്ക്കും.

ഏപ്രില്‍ മൂന്ന് (ദുഃഖവെള്ളി) രാവിലെ ഒന്‍പത് മുതല്‍ ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിക്കും.

ഏപ്രില്‍ നാലിന് (ശനി) ദു:ഖശനിയാഴ്ച വി.കുര്‍ബാന രാവിലെ 10 മണിക്കും, വൈകുന്നേരം 6 മണി മുതല്‍ ഉയിര്‍പ്പ് ശുശ്രൂഷയും, വി.കുര്‍ബാനയും ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ നടക്കും.

എല്ലാ വിശ്വാസികളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ദൈവനാമില്‍ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് കമ്മറ്റി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

തോമസ് പഴമണ്ണില്‍ (ട്രസ്ററി) 0221 638746, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915, ജിത്തു കുര്യന്‍ 0202 69358510, ജേക്കബ് ദാനിയേല്‍ 02233 923090, കെ.വി.തോമസ് 0202 303544 എന്നിവരുമായി ബന്ധപ്പെടുക.