പാറയില്‍ പള്ളിയില്‍ നടന്നു വന്നിരുന്ന സുവിശേഷയോഗം സമാപിച്ചു

IMG-20150330-WA0006 IMG-20150330-WA0011

കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ നടന്നു വന്നിരുന്ന  സുവിശേഷയോഗം സമാപിച്ചു .മൂന്ന് ദിവസമായി നടന്നു വന്ന യോഗം  ബ്രദർ . ബിജു പന്തപ്ലാവ് കൊട്ടാരക്കരയുടെ  പ്രഭാഷണത്തോടെ ഞായറാഴ്ച സമാപിച്ചു. തീക്കൽ  പാറയിൽ നിന്നും ജലാശയം  രുപപെടുത്തുന്ന  ദൈവം  അസധാരണത്തിന്റെ  ദൈവമാണ് എന്നും ,നമ്മെ  പിന്തുടരുന്ന  ക്രിസ്തുവാകുന്ന പാറയുടെ  സാന്നിദ്ധ്യം അനുഭവിച്ചറിയണം  എന്നും ബ്രദർ . ബിജു ഓർമിപ്പിച്ചു
ഫാ .സ്റ്റീഫൻ ജോർജ് ,ഫാ പത്രോസ് പുലിക്കോട്ടിൽ എന്നിവർ സന്നിഹിഹിതരയിരുന്നു .വികാരി ഫാ .ഡോ .സണ്ണി ചാക്കോ ആമുഖപ്രസംഗം ചെയ്തു .യുവജനസമാജം സെക്രട്ടറി  സഖറിയ ചീരൻ നന്ദി രേഖപെടുത്തി
വെള്ളിയാഴ്ച . ബ്രദർ  . അജി വർഗീസ്‌ സുൽത്താൻബത്തേരി സുവിശേഷ പ്രഭാഷണം നടത്തി .നാല്പതാം വെള്ളിയാഴ്ചയിലെ വേദഭാഗത്തിൽ (മത്തായി 4:1-11) കർത്താവു നേരിട്ട പരിഷണങ്ങൾ നമ്മുടെ ജിവിതത്തിലും ഉണ്ടെന്നും അവ നേരുടുന്നതിനു നോമ്പ് ലുടെ നമുക്ക് കഴിയണം എന്ന് ബ്രദർ  . അജി വർഗീസ്‌ പറഞ്ഞു .

Photos