അബുദാബി കത്തീഡ്രലിൽ ഊശാന പെരുനാൾ ആചരിച്ചു

അബുദാബി സെന്റ്‌ ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഭക്തിയാദരവോടെ ഊശാന പെരുനാൾ ആചരിച്ചു

abudabhi-osana

അബുദാബി :   ഉയിർപ്പ്  പെരുനാൾ  വരെ  നീണ്ടു  നില്ക്കുന്ന  പീഡാനുഭവ വാരത്തിന്   തുടക്കം കുറിച്ച്കൊണ്ട്   ഊശാന  പെരുനാൾ  അബുദാബി  സെന്റ്‌  ജോർജ്  ഓർത്തഡോക്സ് ദേവാലയത്തിൽ  ആചരിച്ചു. യേശുക്രിസ്തു  കഴുതപ്പുറത്ത്  കയറി ജറുസലേമിലേക്ക് നടത്തിയ രാജകീയ യാത്രയുടെ ഓര്‍മ്മ പുതുക്കലാണ്ഊശാന പെരുനാൾ. കുരിശിലേറ്റപ്പെടുന്ന തിന് മുമ്പ് യേശു ക്രിസ്തു, ജെറുസലേമിലെ തെരുവീഥികളിലൂടെ കഴുതപ്പുറത്ത് സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, കുരുത്തോലകളും വീശി എതിരേറ്റതിന്റെ ഓര്‍മ്മ പുതുക്കി  കൊണ്ട്  ആയിരക്കണക്കിന് വിശ്വാസികൾ  കയ്യിൽ കുരുത്തോലകൾ  പിടിച്ചും പൂക്കൾ  വിതറിയും  പള്ളിക്ക്  ചുറ്റും  നടന്ന  പ്രടക്ഷനത്ത്തിൽ പങ്ക്  ചേർന്നു .  ദേവാലയത്തിൽ  നിന്നും  വാഴ്ത്തി  നല്കുന്ന  കുരുത്തോലകൾ  വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിൽ ഭക്തിയോടെ  സൂക്ഷിക്കുകയും  അടുത്ത  ക്രിസ്തുമസ്സ്   ദിനത്തിൽ  പള്ളിയിൽ തിരികെ  കൊണ്ടുവന്നു  തീജ്വാലശുശ്രൂഷയിൽ  ഒരുക്കുന്ന  തീജ്വാലയിൽ  നിക്ഷേപിക്കുകയും  ചെയ്യും.

  ഊശാന ശുശ്രൂഷകൾക്ക്  ഓർത്തഡോക്സ്  സഭയുടെ  റാന്നി  നിലയ്ക്കൽ  ഭദ്രസനാധിപൻ അഭിവന്ദ്യ ഡോ.  ജോഷ്വാ  മാർ  നിക്കോദിമോസ്  മെത്രപോലിത്താ മുഖ്യ  കാര്മ്മികത്വം  വഹിച്ചും.  ഇടവക  വികാരി റവ.ഫാ. എം.സി. മത്തായി  മാറാഞ്ചേരിൽ,  സഹ. വികാരി. റവ.ഫാ ഷാജൻ  വർഗീസ്‌  എന്നിവർ  സഹ : കാർമ്മികത്വവും  വഹിച്ചു
കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ മാനേജിംഗ് കമ്മറ്റി  അംഗങ്ങൾ എന്നിവരുടെ  നേതൃത്വത്തിൽ  ഊശാന  പെരുനാൾ  ക്രമീകണങ്ങൾക്ക്   നേതൃത്വം  നല്കി .