പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

HH_deneha

പൌരസ്ത്യ കല്‍ദായ സുറിയാനി  സഭയുടെ ആഗോള അദ്ധ്യക്ഷന്‍ മാര്‍ ദിന്‍ഹ നാലാമന്‍ കാതോലിക്കോസ് – പാത്രിയര്‍ക്കീസ് ബാവായുടെ നിര്യാണത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം അറിയിച്ചു. മാര്‍ത്തോമ്മാ പാരമ്പര്യമുള്ള കല്‍ദായ സഭയുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഉറ്റ ബന്ധമാണെന്നും മാര്‍ ദിന്‍ഹ നാലാമനുമായി പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായും പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവായും ഇപ്പോഴത്തെ കാതോലിക്കായുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും, എക്യുമിെക്കല്‍ രംഗത്ത് പ്രശംസനീയമായ സംഭാവന നല്‍കിയിട്ടുണ്ടെന്നും അനുശോചന സന്ദേശത്തില്‍ പരിശുദ്ധ ബാവാ അനുസ്മരിച്ചു.