Fr. Philen P Mathew took charge as new MGOCSM General Secretary at Orthodox Students Centre Kottayam.
ഫാ. ഫിലന്‍ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സ്റുഡന്റ്സ് മൂവ്മെന്റ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറിയായി ഫാ. ഫിലന്‍ പി. മാത്യുവിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു.
തിരുപന്തപുരം ആലുവ എന്നിവിടങ്ങളിലെ സ്റുഡന്റ് സെന്ററുകളുടെ ഡയറക്ടറായിരുന്ന ഇദ്ദേഹം കാരിച്ചാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗമാണ്. റോം പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റിട്യൂട്ടില്‍ നിന്ന് എം.റ്റി. എച്ച് ബിരുദം നേടിയ ഫാ. ഫിലന്‍ സഭാചരിത്ര ഗവേഷണ വിദ്യാര്‍ത്ഥിയാണ്. അങ്കമാലി ഭദ്രാസന കൌണ്‍സില്‍ അംഗമായിരുന്നു. സഭാ മാനേജിംഗ് കമ്മറ്റി അംഗമാണ്.