തിരുവനന്തപുരം ഭദ്രാസന വൈദീകധ്യാനം

11059526_1012792565416542_3206443756983528422_o 11050741_1012792552083210_8851862041198796918_o

തിരുവനന്തപുരം ഭദ്രാസന വൈദീകധ്യാനം 17/03/2015 ചൊവ്വാഴ്ച രാവിലെ 10.30 ന് വട്ടിയൂർക്കാവ് സെന്റ്‌. പീറ്റെഴ്സ്  & സെന്റ്‌. പോൾസ് പള്ളിയിൽ വച്ച് അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ അധ്യക്ഷതയിൽ നടന്നു. ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും നോമ്പുകാല ധാനത്തിൽ പങ്കുചേർന്നു. വെരി റവ. കെ. എൽ മാത്യു വൈദ്യൻ കോർ എപ്പിസ്കോപ്പ  ധ്യാനം നയിച്ചു. യോഗത്തിൽ വച്ച് പരുമല ക്യാൻസർ സെന്ററിനു വേണ്ടിയുള്ള ഭദ്രാസനത്തിലെ ഇടവകകളുടെ സംഭാവന അഭിവന്ദ്യ തിരുമേനിയിൽ നിന്നും ഫാ.ഷാജി എം.ബേബി ഏറ്റുവാങ്ങി.
     ശാന്തിനിലയം ആശ്രമത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന കൗൻസലിങ്ങ് ഹെൽപ് ലൈൻ “ശാന്തി ” യുടെ വിശദീകരണവും ഡോ.സന്തോഷ്‌ നല്കുകയുണ്ടായി. ഉച്ച നമസ്കാരത്തോടെ 2 മണിക്ക് യോഗം അവസാനിച്ചു.