ആര്‍ത്താറ്റ് പുത്തന്‍ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍

സ്വന്തം ലേഖകന്‍

arthattu1 arthattu

കുന്നംകുളം . ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പുത്തന്‍ പള്ളിയില്‍ സ്ളീബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൌലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മപ്പെരുനാള്‍ സംയുക്തമായി 22നു ഞായറാഴ്ച ആഘോഷിക്കും.

ടൌണിലെയും സമീപ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികളുടെ കാല്‍നട തീര്‍ഥയാത്ര അന്നു രാവിലെ എട്ടിന് വൈശേരി മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍നിന്ന് ആരംഭിക്കും. പഴയ പള്ളി,

നടുപ്പന്തി, തെക്കേ അങ്ങാടി, മെയിന്‍ റോഡ് വഴി ആര്‍ത്താറ്റ് എത്തുന്ന തീര്‍ഥയാത്രയെ തുടര്‍ന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കാ ദിന പതാക ഉയര്‍ത്തും. ബാവാ കുര്‍ബാനയും അര്‍പ്പിക്കും.

കുര്‍ബാനയ്ക്കു ശേഷം കബറിടത്തില്‍ ധൂപ പ്രാര്‍ഥന. പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ട്. പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഫാ. മാത്യു ചെറുവത്തൂര്‍ സ്മാരക എന്‍ഡോവ്മെന്റും സി.വി. പാപ്പച്ചന്‍ സ്മാരക ട്രോഫിയും ബാവാ സമ്മാനിക്കും. വികാരി ഫാ. സൈമന്‍ വാഴപ്പിള്ളി, സഹ വികാരി ഫാ. ടി.പി. വര്‍ഗീസ്, ട്രസ്റ്റി ലിബ്നി മാത്യു, സെക്രട്ടറി കെ.ഐ. ജോണി എന്നിവരടങ്ങുന്ന സമിതി നേതൃത്വം നല്‍കും.