കോട്ടയം∙ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മകന് വേണ്ടി പിതാവ് സഹായം തേടുന്നു. കുറിച്ചി എസ്പുരം സ്വദേശി വാഴപ്പറമ്പിൽ റെനി ചാക്കോയ്ക്ക് വേണ്ടി പിതാവ് തോമസ് ചാക്കോയാണ് സുമനസുകളുടെ സഹായം തേടുന്നത്. മൂന്നുമാസം മുൻപാണ് ചത്തീസ്ഗഡിലെ ഭിലായിൽ വച്ച് റെനിക്ക ് വാഹന അപകടമുണ്ടായത്. ഭിലായിലെ അപ്പോളോ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം.
ജോലിക്കു പോകുന്നതിനിടയിൽ അപകടമുണ്ടാവുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. നട്ടെല്ലിന് താഴേക്ക് ആകെ തളർന്ന നിലയിലാണ്. ആന്തരിക അവയവങ്ങൾക്കടക്കം കാര്യമായ കേടുപാടുകളുണ്ടായി. 65 ദിവസത്തോളം അപ്പോളോ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാതിരുന്നതിനാൽ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇതിനകം 15 ലക്ഷത്തിലധികം രൂപ ഇദ്ദേഹത്തിന്റെ ചികിൽസയ്ക്കും മറ്റുമായി ചിലവായി. അവയവങ്ങൾ പൂർവസ്ഥിതിയിലാക്കാൻ ഇനിയും ശസ്ത്രക്രിയകൾക്ക് വിധേയമാകണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇതിന് വലിയ തുക ചിലവു വരും. കൃഷിക്കാരനായി തോമസിന് ഇതിനാവശ്യമായ തുക എങ്ങനെ കണ്ടെത്തണമെന്ന് യാതൊരു രൂപവുമില്ല. പ്രായാധിക്യമുള്ളതിനാൽ ഇദ്ദേഹത്തിന് മറ്റു ജോലികൾ ചെയ്യാനാകുന്നില്ല. നാട്ടുകാരുടെയും പള്ളിയുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിൽസ തന്നെ നടന്നുപോയത്. മകന്റെ ജീവൻ രക്ഷിക്കാൻ സുമനസുകൾ സഹായിക്കുമെന്ന പ്രതീ ക്ഷയിലാണ് ഇന്ന് ഇൗ കുടുംബം. കുറിച്ചി എസ് ബിടിയിൽ തോമസ് ചാക്കോയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സുമനസുകൾക്ക് സഹായം എത്തിക്കാം. ** അക്കൗണ്ട് നമ്പർ :67181241362 എഎഫ്എസ്െ സി കോഡ്: എസ്ബിടിആർ 0000262 ** **വിലാസം: തോമസ് ചാക്കോ വാഴപ്പറമ്പിൽവീട് എസ്പുരം പിഒ കുറിച്ചി കോട്ടയം 686532 ഫോൺ 9995052115 9497126314**
An Appeal from a helpless Father for his Son.
http://www.iconcharities.org/
Reni Chacko
A/c. No. 67146048495
State Bank Of Travancore . KURICHY,
KOTTAYAM
IFC CODE 0000262
THOMAS CHACKO, VAZHAPARAMBIL HOUSE, KURICHY P.O. KOTTAYAM , 686549
Bank Details:
A/C No: 67181241362
State Bank Of Travancore . KURICHY,
KOTTAYAM
IFC CODE 0000262