ICON Charity യുടെ പിന്തുണയോടെ പാമ്പാടി ദയറയുടെ ആഭിമുഖ്യത്തിൽ ചിങ്ങവനം സെന്‍റ് ജോണ്‍സ് പള്ളിയിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന 120 ഓളം കുടുംബങ്ങൾക്ക് ആയിരത്തിലധികം രൂപ വിലയുള്ള 2 ഗ്രോസറി കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം ഇടവക മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന Zoom Meeting ൽ ആണ് സ്ലീബാ ദാസ സമൂഹത്തിൽ പെട്ട സഹോദരങ്ങളുടെ പ്രയാസങ്ങൾ അറിയാൻ ഇട ആയത്. ദയറാ മാനേജർ ഫാ. മാത്തുക്കുട്ടിയുടെയും സ്ലീബാദാസ സമൂഹം മുന്‍ സെക്രട്ടറി ശെമവൂന്‍ റമ്പാന്‍റെയും നേതൃത്വത്തില്‍ പള്ളിയിലെത്തിയാണ് കിറ്റുകള്‍ നല്‍കിയത്.
വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു
