വൈധവ്യരായ വൈദികരുടെയും ബസ്‌ക്യാമമാരുടെയും അപൂര്‍വ്വ സംഗമം

Widow and Widowers meeting

വെണ്‍മണി: ദൈവത്തിന്റെ കരുണയാണ്‌ നമ്മുടെ ജീവിതമെന്നും, എന്തുകൊണ്ടു എനിക്ക്‌ ഇങ്ങനെ സംഭവിച്ചുവെന്നുള്ള ചോദ്യം അപ്രസക്തമാണെന്നും, ഏതവസ്ഥയിലായിരിക്കുമ്പോഴും ദൈവത്തിന്റെ കരുതലും കാരുണ്യവും നമ്മോടൊപ്പമുണ്ടാകുന്നുവെന്നതാണ്‌ ജീവിതാഌഭവം നല്‍കുന്ന അഌഗ്രഹമെന്നും യു.കെ ആഫ്രിക്കന്‍ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. വലിയ നോമ്പിഌ മുന്നോടിയായി സഭാസേവനത്തിഌവേണ്ടി ആത്മാര്‍പ്പണം ചെയ്‌ത വൈധവ്യരായ വൈദികര്‍ക്കും ബസ്‌ക്യാമമാര്‍ക്കുമായി നടത്തിയ സ്‌മൃതിബോധന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത .

മെനോറ മാനേജര്‍ ഡോ.ഗീവറുഗീസ്‌ മാര്‍ ഇലവുകാട്ട്‌ റമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു പ്രസിദ്ധ സുവിശേഷപ്രസംഗകനായ പ്രാഫ.ഡി.മാത്യൂസ്‌ ക്ലാസെടുത്തു പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുമ്പോള്‍ പങ്കാളിയുടെ വേര്‍പാടിലുണ്ടായ വേദനയില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ കഴിയുമെന്ന്‌ തന്റെ ജീവിതാഌഭവം ബോധ്യപ്പെടുത്തുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. 73ാം സങ്കീര്‍ത്തനത്തെ അടിസ്ഥാനമാക്കിയാണ്‌ ക്ലാസെടുത്തത്‌ സുവിശേഷപ്രവര്‍ത്തനത്തിനിടയില്‍ തീക്കിരയാക്കപ്പെട്ട ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യയുടെ ജീവിതവും, നാല്‌പത്തിയേഴാം വയസ്സില്‍ ബധിരത ബാധിച്ചപ്പോള്‍ ഇത്രത്തോളം തനിക്ക്‌ കേള്‍വി തന്ന ദൈവത്തെ മഹത്വപ്പെടുത്തിയ സംഗീതജ്ഞന്‍ ബിഥോവന്‍ തുടങ്ങിയവരുടെ ജീവിതാഌഭവങ്ങളും പങ്കുവെച്ചുകൊണ്ടാണ്‌ ക്ലാസെടുത്തത്‌.

വൈദികരായ ടി.എം.ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പാ, തോമസ്‌ കല്ലിനാല്‍, ഫാ.എസ്‌.ജേക്കബ്‌, ഫാ.പി.ടി.മാത്യു, അത്മായപ്രതിനിധികളായ ഈപ്പന്‍ ജോര്‍ജ്‌, അലക്‌സാണ്ടര്‍ സാന്‍ക്രാസ്‌, ജിമ്മി ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു കൊല്ലം, നിരണം, ചെങ്ങന്നൂര്‍, നിലയ്‌ക്കല്‍, തുമ്പമണ്‍ എന്നീ ഭദ്രാസനങ്ങളില്‍നിന്നുള്ള ബസ്‌ക്യാമമാരായ മറിയാമ്മ തോമസ്‌ മംഗലത്ത്‌, റോഷ്‌നി സന്തോഷ്‌, ജയ്‌നി വില്‍സന്‍, രമണിക്കുട്ടി മാത്യു, മറിയാമ്മ ചാക്കോ, ലിസി ജോസ്‌, റെനി സൂസന്‍ സാമുവല്‍, റിന്‍സി രഞ്ചു, മീഌ സജി എന്നിവര്‍ ജീവിതാഌഭവങ്ങള്‍ പങ്കുവച്ചു.

ഇത്തരത്തിലുള്ള ഒരു പ്രാര്‍ത്ഥനാസമ്മേളനം സഭയുടെ ചരിത്രത്തിലാദ്യമാണെന്നും സഭയ്‌ക്കുവേണ്ടി സേവനം ചെയ്‌ത്‌ മണ്‍മറഞ്ഞ വൈദികരുടെ കുടുംബാംഗങ്ങളെയും, ബസ്‌ക്യാമമാര്‍ മരിച്ച വൈദികരു ടെയും സഭാതലത്തിലുള്ള കൂടിവരവ്‌ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുവാന്‍ ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ ഉപകരിക്കുമെന്ന്‌ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍ (സെക്രട്ടറി 9447463066), സജി ജോണ്‍ (ലേഡി സെക്രട്ടറി), റവ.ടി.എം.ഏബ്രഹാം കോര്‍ എപ്പിസ്‌കോപ്പ, റെജി സൂസന്‍ സാമുവല്‍, മറിയാമ്മ ചാക്കോ എന്നിവര്‍ കമ്മറ്റി അംഗങ്ങളുമായി ഒരു സമിതി രൂപീകരിച്ചു