കോട്ടയം: പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് (പഴയ സെമിനാരിയില്‍) സൊസൈറ്റി ഫോര്‍ ബിബ്ളിക്കല്‍ സ്റഡീസിന്റെ (SBSI) സെമിനാര്‍ 26ന് രാവിലെ 10.30ന് നടത്തുന്നു. ഫാ. ഡോ. ടി. ജെ. ജോഷ്വാ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വേദപണ്ഡിതര്‍ പ്രബന്ധങ്ങളവതരിപ്പിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ SBSI യുടെ വെബ്സൈറ്റ് ഉദ്ഘാടനം അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദെമത്രിയോസും പുസ്തക പ്രകാശനം അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസും നിര്‍വ്വഹിക്കും. SBSI പ്രസിഡന്റ് ഫാ. ഡോ. പി. ജോസഫ് ടൈറ്റസ്, സെക്രട്ടറി, ഡോ. ഡെക്സ്റര്‍ മേബന്‍, ഓര്‍ത്തഡോക്സ് സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ്, ഫാ. ഡോ. റജി മാത്യു, ഫാ. കെ. വി. ഏലിയാസ് എന്നിവര്‍ യോഗത്തെ അഭിസംബോധന ചെയ്യും.
എക്യുമെനിക്കല്‍ സമ്മേളനം പഴയ സെമിനാരിയില്‍


