മഹാത്മാക്കളെ പഴിക്കരുത് – പ. കാതോലിക്കാ ബാവാ

bava_HH

മഹാത്മാഗാന്ധി മദര്‍ തെരേസ തുടങ്ങിയ മഹാത്മാക്കളെ നിന്ദിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവണത അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സമൂഹത്തില്‍ തിരസ്കൃതരും നിസഹായരുമായവര്‍ക്ക് നിസ്വാര്‍ത്ഥ സേവമനുഷ്ഠിച്ച് മഹത്തായ മാതൃകകാട്ടിയവരെ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ അസ്വസ്ഥത പരത്താന്‍ ശ്രമിക്കുന്നത് അനാരോഗ്യകരമായ നടപടിയാണെന്നും ആദരിക്കേണ്ടവരെ അപകീര്‍ത്തിപ്പെടുത്തുന്നതു വഴി അടുത്ത തലമുറയ്ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

bava_mother