SOMRO’15 Live Spiritual Philharmonic Orchestra and Choral Symphony by Rev. Fr. Dr. M.P. George

sumoro

SOMRO’15 Live Spiritual Philharmonic Orchestra and Choral Symphony by Rev. Fr. Dr. M.P. George; Celebrating 200 years of Orthodox Theological Seminary March 8, 2015 6.00pm @ Windsor Convention Center, Kottayam.

zumoro1

സംഗീത വിസ്മയം ഒരുക്കാന്‍ സൊമ്റോ-15
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള സംഗീതം ഒരുക്കുകയാണ് സൊമ്റോ-15. ഹില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്രയും കോറന്‍ സിംഫണിയും സമ്മേളിക്കുന്ന സംഗീത വിസ്മയം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയുടെ 200-ാം വാര്‍ഷികം പ്രമാണിച്ചും ഓര്‍ത്തഡോക്സ് സെമിനാരിയുടെ സംഗീത വിഭാഗമായ ശ്രുതി മ്യൂസിക്ക് അക്കാദമിയുടെ രജത ജൂബിലിയോടും അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഫില്‍ഹര്‍മോണിക് സിംഫണിയായ സൊമ്റോ-15, കോട്ടയം സുമോറോ ക്വയറിന്റെ മേല്‍നോട്ടത്തില്‍ കോടിമാത വിന്റ്സര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറിനാണ് നടക്കുക.

ശ്രുതി അക്കാദമി ഡയറക്ടര്‍ ഫാ.ഡോ. എം.പി. ജോര്‍ജാണ് സിംഫണിയുടെ സംവിധായകന്‍. പാശ്ചാത്യ സംഗീതവും മധ്യപൌരസ്ത്യ സംഗീതവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രാഗങ്ങളും സമന്വയിപ്പിച്ച് ഒരുവര്‍ഷം കൊണ്ടാണ് ഫാ.ഡോ. എം.പി. ജോര്‍ജ്് സിംഫണി രൂപപ്പെടുത്തിയത്.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ്, കെ.എസ് ചിത്ര എന്നിവരെ ആദരിക്കുകയും പീയാനോ മാസ്റ്റര്‍ അശ്വിന് പുരസ്കാരം നല്‍കുകയും ചെയ്യും. 140-ല്‍പരം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സൊമ്റോ-15 സംഘടിപ്പിക്കുന്നത്. ഒരു മണിക്കൂര്‍ നീളുന്ന ഫില്‍ഹര്‍മോണിക്ക് ഓര്‍ക്കസ്ട്രയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 80 കലാകാരന്‍മാരും കോറല്‍ സിംഫണിയില്‍ സുമോറോ ക്വയറിലെ 63 കലാകാരന്മാരും അണിനിരക്കും.

വാദ്യോപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് സംഗീതം ആവിഷ്കരിക്കുന്ന രീതിയാണ് ഫില്‍ഹര്‍മോര്‍ണിക് ഓര്‍ക്കസ്ട്ര. വാദ്യോപകരണങ്ങളുടെ സഹായത്തോടെ ഗായകര്‍ സംഗീതം ആലപിക്കുന്നതാണ് കോറല്‍ സിംഫണി. ക്രിസ്തുവിന്റെ ജനനം മുതല്‍ മരണവും ഉത്ഥാനവും അടക്കമുള്ള ജീവിത കഥകളാണ് സിംഫണിയായി ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ഫില്‍ഹര്‍മോണിക് ഓര്‍ക്കസ്ട്ര ഇന്ത്യന്‍ കൂക്കുവിന്റെ സംഗീതം അടിസ്ഥാനമാക്കിയുള്ളതാണ്. ദേശാടനക്കിളി ജറുസലേമിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് കഥ ചിട്ടപ്പെടുത്തിയത്. ജറുസലേമില്‍ എത്തുന്ന കിളി ദൈവപുത്രന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ജീവിതം കാണുകയും ആ ചരിത്രകഥ പറയുകയും ചെയ്യുന്നു.