യുവജനങ്ങള്‍ സഭയുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്നു ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത .കണ്ടനാട് വെസ്റ്റ് ഭദ്രാസന കോലഞ്ചേരി മേഖല സമ്മേളനം 22.02.2015 കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിന്നു അഭിവന്ദ്യ തിരുമനസ്സ് .കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജോമോന്‍ ചെറിയാന്‍ അധ്യക്ഷത വഹിച്ചു .കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഗീവിസ് മര്‍ക്കോസ് കോലഞ്ചേരി മേഖല സെക്രട്ടറി പേള്‍ കണ്ണേത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.കോലഞ്ചേരി യുവജനപ്രസ്ഥാനം സെക്രട്ടറി അജു മാത്യു പുന്നയ്ക്കല്‍ നേത്രത്വം നല്‍കി