Brahmavar Diocesan Priest Meeting, and Priests Retreat at banks of the River Phalguni led by Fr. Dr. K. M. George.
അപൂര്‍വ്വ പരിസ്ഥിതി സൗഹൃദ ധ്യാനം
ബ്രഹ്മവാര്‍ ഫല്‍ഗുണി നദീതീരത്ത് ഒരു അപൂര്‍വ്വ പരിസ്ഥിതി സൗഹൃദ ധ്യാനം നടന്നു. ഭാരതീയ പാരമ്പര്യത്തില്‍ പത്മാസനത്തില്‍ ഇരുന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്താ ഡോ. യാക്കോബ് മാര്‍ ഏലിയാസും സോപാനം അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജും ധ്യാനം നയിച്ചു. ബ്രഹ്മവാര്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ പതിവുപോലെ വലിയ നോന്പിന്‍റെ ആരംഭത്തില്‍ നടത്താറുള്ള ത്രിദിന വൈദീകധ്യാനത്തിന്‍റെ മൂര്‍ദ്ധന്യമായി ഭവിച്ചത് നദീതീരത്തെ വൈദീക സംഗമമായിരുന്നു. ആധുനിക ജീവിതത്തിന്‍റെ തിരക്കില്‍ നിന്നും അകന്ന് ആധുനിക ജീവിതത്തിന്‍റെ തിരക്കില്‍ നിന്നും അകന്ന് നീലാകാശപന്തലിനു കീഴെ ഫല്‍ഗുണി നദിയിലെ ഓളങ്ങളെ തഴുകിനരുന്ന കാറ്റ് ഏറ്റ് ഏകാഗ്രതയില്‍ ധ്യാനിക്കാന്‍ കഴിഞ്ഞത് ഒരു അസാധാരണ അനുഭവമായി.



