ദുഃഖവെള്ളിയാഴ്ച “സൈബര്‍ ഫാസ്‌റ്റ്‌” ആചരിക്കുന്നു

nervazhy1

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാക്തീകരണ വിഭാഗം ഈ വര്‍ഷം നടപ്പിലാക്കുന്ന നേര്‍വഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 3 വെള്ളിയാഴ്‌ച (ദുഃഖവെള്ളി) സൈബര്‍ ഫാസ്റ്റ്‌ ആചരിക്കുന്നതാണ്‌.

മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും പരമ്പരാഗതമായി നോമ്പ്‌ ആചരിക്കുന്നതിനോടൊപ്പം പ്രതീകാത്മകമായി ഒരു ദിവസം ടി വി, കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ്‌, മൊബൈല്‍ ഫോണ്‍, ഫെയ്‌സ്‌ബുക്ക്‌, വാട്ട്‌സ്‌ആപ്പ്‌, ട്വിറ്റര്‍, ലിങ്ക്‌ഡ്‌ഇന്‍ തുടങ്ങിയവയില്‍ നിന്ന്‌ ഡിസ്‌കണക്‌റ്റഡ്‌ (ബന്ധം വിച്ഛേദിച്ച്‌) ആയി സൈബര്‍ ഫാസ്റ്റ്‌ ആചരിക്കുന്നതിനാണ്‌ ആഹ്വാനം ആധുനിക മാധ്യമങ്ങളോടുള്ള അമിത ആശ്രയ ലഹരിയില്‍ നിന്ന്‌ വിടുതല്‍ പ്രാപിക്കുന്നതിഌം മീഡിയായുടെ ദോഷ ഫലങ്ങള്‍ ഒഴിവാക്കി ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തി സന്തുലിത മാധ്യമസാക്ഷരത കൈവരിക്കുന്നതിന്‌ സഹായകരമായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇടവകഭദ്രാസനസഭാ തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതാണ്‌