പ. മാത്യൂസ് ദ്വിതീയന്‍ ബാവ അനുസ്മരണ സമ്മേളനവും പ്രസംഗ മത്സരവും

DSC_0049

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച്, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ഒരു പ്രസംഗ മത്സരം നടത്തി. വിശുദ്ധ സത്യവേദപുസ്തകത്തിലെ യാക്കോബ് 4:4 എന്ന വാക്യമായിരുന്നു. മുഖ്യ വിഷയം. ഇടവകയിലെ 18 വയസിന് മുകളില്‍ പ്രയമുള്ളവര്‍ക്ക് വേണ്ടി ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തിയ മത്സരത്തില്‍ പതിനഞ്ചോളം ആളുകള്‍ പങ്കെടുത്തു.
 ഇംഗ്ലീഷ് വിഭാഗത്തില്‍ ഡാര്‍ളി മാത്യൂ, റീന ബിജു, സിബി ഉമ്മന്‍ സെക്കറിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തും, മലയാളം വിഭാഗത്തില്‍ ശോഭാ സജി, റിനി മോന്‍സി, സിറിള്‍ കെ. ജോണ്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തും എത്തി. വിജയികള്‍ക്കുള്ള സമ്മാനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്രിശൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വിതരണം ചെയ്തു. പ്രസിഡണ്ട് റവ. ഫാദര്‍ വര്‍ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, വൈസ് പ്രസിഡണ്ട് റവ. ഫാദര്‍ എം. ബി. ജോര്‍ജ് എന്നിവരും സന്നിഹതരായിരുന്നു.
ചിത്രം അടിക്കുറിപ്പ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും പ്രസംഗ മത്സരവും പ്രസ്ഥാനം വൈസ് പ്രസിഡണ്ട് റവ. ഫാദര്‍ എം. ബി. ജോര്‍ജ് നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ ട്രസ്റ്റി അനോ ജേക്കബ്, സെകട്ടറി മോന്‍സി ഗീവര്‍ഗീസ്, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ജോണ്‍ രാജു, സെകട്ടറി ക്രിസ്റ്റി പി. വര്‍ഗീസ് എന്നിവര്‍ സമീപം