പ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

പരി. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 23 മുതല്‍ 28 വരെ

Vattasseril-Orma

 

Vattasseril-Orma1

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 23 മുതല്‍ 28 വരെ പഴയ സെമിനാരിയില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 23-ാം തീയതി രാവിലെ 8.30ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 23 മുതല്‍ 26 വരെ കണ്‍വന്‍ഷന്‍ പ്രസംഗം ഉണ്ടായിരിക്കും. കണ്‍വന്‍ഷന്‍ പ്രസംഗങ്ങളുടെ ഉദ്ഘാടനം 23-ാം തീയതി അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് നിര്‍വ്വഹിക്കും. ഫാ. സജി അമയില്‍, ഡോ. യാക്കോബ് മാര്‍ ഐറിനിയോസ്, ഡോ. ഐസക് പി. ഏബ്രാഹം, ഡോ. എബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കും.
24-ാം തീയതി വൈകുന്നേരം 3 മണിക്ക് ചരിത്രസെമിനാര്‍ നടത്തപ്പെടും. ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ജോണ്‍ ഏബ്രഹാം, ഫാ. ഡോ. എം. എസ്. യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. 26-ാം തീയതി രാവിലെ 9 മണിക്ക് നടക്കുന്ന എക്യുമെനിക്കല്‍ സമ്മേളനം ഫാ. ഡോ. ടി. ജെ. ജോഷ്വാ ഉദ്ഘാടനം ചെയ്യും. 27-ാം തീയതി രാവിലെ 10 മുതല്‍ 12 വരെ കോട്ടയം, കോട്ടയം സെന്‍ട്രല്‍ ഭദ്രാസനങ്ങളുടെ പ്രാര്‍ത്ഥനായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ അര്‍ദ്ധദിന ധ്യാനം നടക്കും. ഫാ. കെ. വി. ഏലിയാസ് ധ്യാനം നയിക്കും. വൈകുന്നേരം 6 മണിക്ക് കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 6.45ന് സെമിനാരിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് ഫാ. പി. എ. ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. 9 മണിക്ക് റാസായും പദയാത്രകളും സെമിനാരിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്.
28-ാം തീയതി രാവിലെ 7 മണിക്ക് പ്രഭാതനമസ്ക്കാരം, 8 മണിക്ക് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.
10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്. 11 മണിക്ക് നാല് ആത്മീയ സംഘടനകളുടെ സമ്മേളനങ്ങള്‍ നടത്തപ്പെടുന്നു. സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്യും. സോഫിയാ സെന്ററില്‍ മാത്യൂസ് മാര്‍ തേവോദോസ്യോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസ സംഗമത്തില്‍ ഫാ. ഡോ. ഡൊമിനിക് വെച്ചൂര്‍ മുഖ്യസന്ദേശം നല്‍കും. പഴയ സെമിനാരി ചാപ്പലില്‍ ബാലസമാജം ഏകദിന സമ്മേളനം അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. നൈനാന്‍ കെ. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. സ്മൃതി എക്യുമെനിക്കല്‍ ഹാളില്‍ അഖില മലങ്കര ശുശ്രൂഷക സംഘം സെന്‍ട്രല്‍ സോണിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സമ്മേളനം നടത്തും. ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് ഉദ്ഘാടനം ചെയ്യും. ഫാ. ഡോ. റജി മാത്യു മുഖ്യപ്രഭാഷണം നടത്തും. 1 മണിക്ക് കൊടിയിറക്കോടെ പെരുന്നാള്‍ ശുശ്രൂഷകള്‍ അവസാനിക്കും എന്ന് മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് അറിയിച്ചു.