അബുദാബി സെന്റ്‌ ജോർജ് കത്തീഡ്രൽ   യു.  എ.  ഇ . ഭരണാധികാരികൾ നടത്തുന്ന  ദുരന്ത നിവാരണ  പ്രവർത്തനങ്ങളിൽ  പങ്ക് ചേർന്നു

DSC_0797

ലബനോൻ,  ജോർദാൻ , സിറിയ  മുതാലായ  മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ  അതിശൈത്യം  നിമിത്തം  ക്ലേശിച്ചുകൊണ്ടിരിക്കുന്നതും അതീവ  ദുരിതത്തിൽ  കഴിയുന്ന   32  ലക്ഷത്തോളം വരുന്ന അഭയാർത്ഥികളെ   സഹായിക്കാൻ യു  എ  ഇ  ഭരണാധികാരികൾ നടത്തുന്ന  ദുരന്ത  നിവാരണ  പ്രവർത്തനങ്ങളിൽ  പങ്കുചേരുവാനുള്ള മലങ്കര  ഓർത്തഡോക്സ്  സഭയുടെ  സഹകരണം സ്വാഗതം  ചെയ്യുകയും  അതനുസരിച്ചു  സഭയുടെ പരമാധ്യക്ഷൻ മോറാൻ  മാർ  ബസേലിയോസ് മാർത്തോമ്മാ  പൗലോസ്‌  ദ്വിതീയൻ കതോലിക്കാ ബാവാ  യു.  എ.  ഇ.  യിലുള്ള  ദേവവാലയങ്ങൾക്ക് കല്പന  മൂലം  നല്കിയ  നിർദ്ദേശത്തെ  തുടർന്ന്  അബുദാബി  സെന്റ്‌ ജോർജ് ഓർത്തോ ഡോക്സ്  കത്തീഡ്രലിൽ നിന്നും  സംഭരിച്ച  തുക കഴിഞ്ഞ  ദിവസം   യു. എ.  ഇ.  റെഡ്  ക്രെസന്റ്  അധികാരികൾക്ക്  കൈമാറി .

ചടങ്ങിൽ   കത്തീഡ്രൽ വികാരി  റവ .ഫാ . M.C. മത്തായി മാറാഞ്ചേരിൽ , ഇടവക  ട്രസ്റ്റീ   ശ്രീ A.J. ജോയ്കുട്ടി, സെക്രട്ടറി  ശ്രീ സ്റ്റീഫൻ  മല്ലേൽ  കണ്‍വീനർ ശ്രീ  സന്തോഷ്‌  ജോർജ്  എന്നിവർ പങ്കെടുത്തു.