കാതോലിക്കേറ്റ് രത്നദീപം മാര്‍ പീലക്സീനോസ് അഖില മലങ്കര ഗായകസംഘ മത്സരം ഏപ്രില്‍ 11-ാം തീയതി 10 മണി മുതല്‍ പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വച്ച് നടക്കുന്നതാണ്. പുത്തന്‍കാവ് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പ്രവര്‍ത്തിച്ചുവരുന്ന മാര്‍ പീലക്സീനോസ് ഗായകസംഘത്തിന്‍റെയും മാര്‍ഫ യു. എ. ഇ ചാപ്റ്ററിന്‍റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സരം നടക്കുന്നത്. വിജയികളാകുന്ന 1,2,3 ടീമുകള്‍ക്ക് 10,000, 5,000, 3,000 രൂപകളുടെ ക്യാഷ് പ്രൈസും എവര്‍റോളിങ് ട്രോഫിയുമാണ് സമ്മാനം. ഓര്‍ത്തഡോക്സ് ദേവാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗായകസംഘങ്ങള്‍ക്കും ഐച്ച്. എസ്. എസ് സ്കൂള്‍ കോളേജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എം. ജി. ഒ. സി. എസ്. എം യൂണിറ്റുകള്‍ക്കും പങ്കെടുക്കാം. രജ്ട്രേഷന്‍ നടത്തേണ്ട അവസാന തീയതി ഏപ്രില്‍ 6. രജിസ്ട്രേഷന് ബന്ധപ്പെടുക 9496930914, 9656104169.