സണ്‍‌ഡേസ്കൂൾ  വാർഷിക  പരീക്ഷയിൽ  ഉന്നതവിജയം  കരസ്ഥമാക്കിയവരെ അനുമോദിച്ചു

abudabi_sunday

അബുദാബി സെന്റ്‌  ജോർജ്  ഓർത്തോഡോക്സ്  കത്തീഡ്രലിൽ നിന്നും   സണ്‍‌ഡേ  സ്കൂൾ  വാർഷിക  പരീക്ഷയിൽ പത്ത്,  പന്ത്രണ്ട്  ക്ലാസ്സുകളിൽ    ഉന്നത വിജയം  കരസ്ഥമാക്കിയ  വിദ്യാർത്ഥികളെ   കുർബാനാനന്തരം  നടന്ന  ചടങ്ങിൽ  വച്ച്  അനുമോദിച്ചു .
പത്താം  ക്ലാസ്  പരീക്ഷയിൽ  നീതു  സുസൻ  സജി  ഔട്ട്‌ സൈഡ്  കേരള  റീജണിൽ  മൂന്നാം  സ്ഥാനവും,  യു. എ. ഇ . തലത്തിൽ  ഒന്നാം  സ്ഥാനവും, സ്നേഹാ  എൽസാ  കോശി,  ശ്രുതി  സുസൻ കുറിയാക്കോസ്  എന്നിവർ  യു. എ. ഇ . തലത്തിൽ  രണ്ടാം   സ്ഥാനവും, ജെറോം  സാജൻ  വർഗീസ്‌  മൂന്നാം  സ്ഥാനവും  കരസ്ഥമാക്കി.
പന്ത്രണ്ടാം  ക്ലാസ്  പരീക്ഷയിൽ  കൃപാ  സാറാ  റോയി യു. എ. ഇ . തലത്തിൽ  ഒന്നാം  സ്ഥാനവും. മേഘാ സാറാ  ജേക്കബ്, ശ്വേതാ  സുസൻ സജി   എന്നിവർ  ഇടവക  തലത്തിൽ  യഥാക്രം രണ്ടും  മൂന്നും  സ്ഥാനങ്ങൾക്കും  അർഹരായി .
ചടങ്ങിൽ കത്തീഡ്രൽ വികാരി  റവ .ഫാ . M.C. മത്തായി മാറാഞ്ചേരിൽ. സഹ . വികാരി  റവ .ഫാ. ഷാജൻ വർഗീസ്, ഇടവക  ട്രസ്റ്റീ   ശ്രീ A.J. ജോയ്കുട്ടി, സെക്രട്ടറി  ശ്രീ  സ്റ്റീഫൻ  മല്ലേൽ   എന്നിവർ  വിദ്യാർത്ഥികളെയും  അധ്യാപകരെയും  രക്ഷകർത്താക്കളെയും  അഭിനന്ദിച്ച്  സംസാരിക്കുക  ഉണ്ടായി .