കുമാരി റോജി റോയിയുടെ കുടുംബത്തിന് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റിന്‍റെ കൈത്താങ്ങല്‍
ദുബായ് : ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കുമാരി റൊജി റോയിയുടെ കുടുംബത്തിന് സെന്‍റ്. തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റ് സമാഹരിച്ച 2 ലക്ഷം രൂപ നല്‍കി. യുവജന പ്രസ്ഥാനം അഖില മലങ്കര ജനറല്‍ സെക്രട്ടറി റവ: ഫാ: പി. വൈ. ജെസ്സന്‍, റവ: ഫാ: എന്‍. ജി. ജോര്‍ജ്ജ്, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റിയംഗം ശ്രീ. ജോണ്‍സണ്‍ കല്ലട, ദുബായ് യൂണിറ്റ് ജോ. സെക്രട്ടറി (2014) ശ്രീ ഷിജു തങ്കച്ചന്‍ എന്നിവര്‍ കുമാരി റോജി റോയിയുടെ ഭവനം സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ധനസഹായം മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു


