ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ തകര്‍ക്കുന്ന സാമൂഹ്യതിന്മയാണ് അഴിമതിയെന്നും എന്നാല്‍ ദുഷ്ടലാക്കോടെ അഴിമതി ആരോപണം ആയുധമാക്കി വ്യക്തിഹത്യ നടത്തുന്നതും ആരോപണം തെളിയിക്കപ്പെടുന്നതുവരെ ആരോപണ വിധേയ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതും ശരിയല്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. അഴിമതിക്കെതിരെ ബോധവത്ക്കരണം നടത്തുകയും യഥാര്‍ത്ഥ അഴിമതിക്കാരെ തിരിച്ചറിഞ്ഞ് നീതിന്യായവ്യവസ്ഥക്ക് വിധേയമാക്കി കര്‍ശന ശിക്ഷണ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാരഹിതമായ ആരോപണങ്ങളും വിവാദങ്ങളും വികസം മുടക്കുന്ന നിലയിലേക്ക് ആകുന്നത് നാടിന് നന്നല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.