ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍

hg_pulikkottil

കുവൈറ്റ്‌. സെന്റ്‌ സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാള്‍ നേത്യത്വം നല്‍കുവാന്‍
അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത കുവൈറ്റില്‍ എത്തുന്നു.
ഫെബ്രുവരി 12 തീയതി നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച്‌ (NECK) വെച്ച് വൈകിട്ട് 6:30 PM തിരുമനസ്സിന്റെ  പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുന്നു.
സെന്റ്‌ സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ ഇടവകയുടെ ഈ വര്‍ഷത്തെ ആദ്യഫലപ്പെരുന്നാള്‍ ഫെബ്രുവരി 13 തീയതി രാവിലെ 9.30 AM അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് ആത്മീയ സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍, സ്ത്രീസമാജത്തിന്റെ നേതൃത്വത്തില്‍ കൊതിയൂറും വിഭവങ്ങളുമായി സൌത്ത് ഈന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ ശാലകള്‍ എന്നിവ ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധയിത്തില്‍പ്പെട്ട കളികളുമായി ഗെയിംസ് സ്റാളുകള്‍ എന്നിവയും, വൈകിട്ട് 3.30 PM മുതല്‍  K.G.മാര്‍കോസ്, സിസിലി & K.J.ബിനോയ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള ഉണ്ടായിരിക്കും.
ഇടവക വികാരി ഇടവക വികാരി ഫാ. സജു ഫിലിപ്പ്, ട്രസ്റി ലാജി ജോസഫ്, സെക്രട്ടറി ഷാജു പി. ജോണ്‍, ജനറല്‍ കണ്‍വീനര്‍ അലക്സ്‌ പി ജോര്‍ജ്ജ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ സുബി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.