കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും

severios_mathews

പിറവം : മലങ്കര ഓര്‍ത്തഡോക് സ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷവും കുടുംബസംഗമവും 2015 ഫെബ്രുവരി 14 നു (ശനിയാഴ്ച) മണ്ണുക്കുന്നു സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും .ആയതിനോടനുബന്ധിച്ചു ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേത്രത്വത്തില്‍ വിളംബര ജാഥ ഫെബ്രുവരി 8 നു ( ഞായറാഴ്ച്ച) ഉച്ചയ്ക്ക് 2 മണിക്ക് ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെന്ററില്‍ നിന്നും വിവിധ ദേവാലയങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് 5 മണിയോടെ മണ്ണുക്കുന്നു പള്ളിയില്‍ അവസാനിക്കും .ദീപശിഖാപ്രയാണവും കൊടി ,കൊടിമര ഘോഷയാത്രയും ഫെബ്രുവരി 13 നു (വെള്ളിയാഴ്ച) 3 മണിയോടെ ആരംഭിക്കും .കണ്ടനാട് ഭദ്രാസനത്തിന്‍റെ പ്രഥമ മെത്രാപ്പോലീത്തയും പിന്നീട് മലങ്കര സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൗലോസ്‌ പ്രഥമന്‍ (മുറിമറ്റത്തില്‍ ) ബാവായുടെ കബര്‍ സ്ഥിചെയ്യുന്ന പാമ്പാക്കുട സെന്റ് തോമസ്‌ ഓര്‍ത്തഡോക് സ് ചെറിയ പള്ളിയില്‍ നിന്ന് യുവജനപ്രസ്ഥാനം കോലഞ്ചേരി – പാമ്പാക്കുട മേഖലകളുടെ സംയുക്ത നേത്രത്വത്തില്‍ ദീപശിഖാപ്രയാണം ആരംഭിച്ചു . യുവജനപ്രസ്ഥാനം പിറവം – മുളക്കുളം മേഖലകളുടെ സംയുക്ത നേത്രത്വത്തില്‍ കണ്ടനാട് ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തയായിരുന്ന ജോസഫ്‌ മാര്‍ പക്കോമിയോസ് തിരുമേനിയുടെ കബര്‍ സ്ഥിചെയ്യുന്ന മുളക്കുളം കര്‍മ്മേല്‍ക്കുന്നു സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ നിന്നും കൊടി മരഘോഷയാത്രയും , പെരുമ്പടവം സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക് സ് പള്ളിയില്‍ നിന്നും കൊടി ഘോഷയാത്രയും ഒരുമിച്ചു വൈകീട്ട് 5 മണിയോടെ പിറവം സെന്റ് ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്റര്‍ പള്ളിയില്‍ എത്തിച്ചേരും.വൈകീട്ട് 6 മണിയോടെ ദീപശിഖാപ്രയാണം,കൊടി,കൊടിമരം വഹിച്ചുകൊണ്ട് യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ മണ്ണുക്കുന്നു സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ പള്ളിയിലേക്ക് എത്തുന്നു