ഹരിപ്പാട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതല്‍ 8 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന്‍ സെന്റര്‍ ഗ്രൌണ്ടില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനം പശ്ചിമ മേഖലാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിലും മേഖലയില്‍പ്പെട്ട വിവിധ പള്ളികളുടെ സഹകരണത്തിലുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലായതായി സുവിശേഷസംഘം മേഖലാ പ്രസിഡന്റ് ഫാ. കെ.കെ. വര്‍ഗീസ്, സെക്രട്ടറി എം.ഒ. ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
നാലിന് രാത്രി 7ന് സുവിശേഷ യോഗത്തിന്റെ ഉദ്ഘാടനം ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും. വൈദിക സംഘം സെക്രട്ടറി ഫാ. ടി.സി. ജോണ്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഫാ. സഖറിയാ തോമസ് നിലയ്ക്കലിന്റെ പ്രസംഗം. 5ന് 6.30ന് ഗാനശുശ്രൂഷ. യോഗത്തില്‍ ഫാ. വി.ജെ. ജോണ്‍ കൈതവന അധ്യക്ഷത വഹിക്കും. രാത്രി 7.15ന് സന്തോഷ് ബേബി തിരുവനന്തപുരത്തിന്റെ പ്രസംഗം. 6ന് 10ന് ധ്യാനയോഗം. ഫാ.കെ.എം. വര്‍ഗീസ് കളീക്കല്‍ അധ്യക്ഷത വഹിക്കും. ഫാ. സഖേര്‍ ധ്യാനം നയിക്കും. 12.30ന് മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് ഫാ. തോമസ് മാത്യു നേതൃത്വം നല്‍കും. 6.30ന് ഗാനശുശ്രൂഷ. യോഗത്തില്‍ ഫാ. രാജു വര്‍ഗീസ് അധ്യക്ഷത വഹിക്കും. രാത്രി 7.30ന് ഫാ. ജോജി കെ. ജോയി അടൂരിന്റെ പ്രസംഗം.
7ന് രാവിലെ 7ന് കുര്‍ബ്ബാന. ഫാ. തോമസ് രാജു കാര്‍മികത്വം വഹിക്കും. 6.30ന് ഗാനശുശ്രൂഷ. ഫാ. ജേക്കബ് മാത്യു അധ്യക്ഷത വഹിക്കും. രാത്രി 7.15ന് ഫാ.ഡോ. ഒ. തോമസിന്റെ പ്രസംഗം. 8ന് 6.30ന് ഗാനശുശ്രൂഷ. യോഗത്തില്‍ ഫാ. ഡി. വര്‍ഗീസ് അധ്യക്ഷത വഹിക്കും. രാത്രി 7.15ന് ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ പ്രസംഗം. ഫാ. എബി ഫിലിപ്പ് സമര്‍പ്പണ ശുശ്രൂഷ നടത്തും.