മാവേലിക്കര: ഫാ. നാടാവള്ളില്‍ എന്‍. കുര്യന്‍ 50-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ചയ്ക്ക് ആശ്രമ വാസികളായ വൈദികര്‍ നല്‍കിയ പങ്ക് മഹത്തരമാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ പറഞ്ഞു. പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ പ്രഭാഷണം നടത്തി.
ഫാ. കെ.ടി. വര്‍ഗീസ്, ഫാ. ജോണ്‍സ് ഈപ്പന്‍, ഫാ. എബി ഫിലിപ്പ്, സിസ്റര്‍ അന്നമ്മ, ജോയി ജോര്‍ജ്ജ്, അക്കാമ്മ പോള്‍, അലക്സ് മാത്യു, ജെ. ജേക്കബ്, സാജന്‍ നാടാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.