കിടപ്പിടമില്ലാത്ത എട്ടു കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി മാതൃകയായി ജെയിംസ്‌

james1

ഏറ്റുമാനൂര്‍: പൂര്‍വിക സ്വത്തായി ലഭിച്ച ഭൂമി കിടപ്പിടമില്ലാത്ത എട്ട് കുടുംബങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കി വിദേശമലയാളി മാതൃകയായി.

ഏറ്റുമാനൂര്‍ പട്ടിത്താനം പഴയമ്പള്ളി പുത്തന്‍പുരയില്‍ ജെയിംസ് പി.ജോണാണ് വാടകവീടുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് വഴിയും വെള്ളവുമുള്ള മൂന്നു സെന്റ് സ്ഥലംവീതം ആധാരം ചെയ്തു നല്‍കിയത്.

നല്ല വില മതിക്കുന്ന 26 സെന്റ് സ്ഥലമാണ് ഇതിനായി നല്‍കിയത്.ജോണിന്റെ മാതാപിതാക്കളായ ജോണ്‍ ജോസഫും ഏലിയാമ്മയും ചേര്‍ന്ന് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് ആധാരം വിതരണം ചെയ്തത്.

കൊടുവന്താനം പള്ളിക്ക് സ്ഥലം സംഭാവന ചെയ്ത കുടുംബത്തിലെ നാലാം തലമുറക്കാരനാണ് ജെയിംസ് പി.ജോണ്‍. 20 വര്‍ഷമായി യു.കെ.യിലാണ് ജെയിംസിന്റെ കുടുംബം. ഭാര്യ നഴ്‌സായ ലൈസി. മക്കള്‍:ജെറില്‍, ജെഫില്‍, ജെസില്‍.