ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

jiji-thomson

തിരുവനന്തപുരം:ജിജി തോംസണ്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രായോഗിക നടപടി കൈകൊളളുമെന്ന് ജിജി തോംസണ്‍ പറഞ്ഞു. പാറ്റൂര്‍ ഭൂമിയില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം നടപിലാക്കുക മാത്രമാണ് ചെയ്തതെന്നും ക്രമവിരുദ്ധ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷന്‍ കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ജിജി തോംസണ്‍ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ

്. സംസ്ഥാനം സാമ്പത്തീക പ്രതിസന്ധിയിലാണെന്നും മറികടക്കാന്‍ പ്രായോഗിക നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളില്‍ ആശങ്കയില്ല. ഉദ്യോഗസ്ഥതലത്തില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ ശ്രമിക്കുമെന്നും ജിജി തോംസണ്‍ പറഞ്ഞു.

jiji-thomson1