സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഓര്‍ത്തഡോക്സ് സഭ

DOC012915-01292015113401-0001

ദുബായ്: യു.എ.ഇ.യുടെ നേതൃത്വത്തില്‍ നടത്തുന്ന കാരുണ്യ പദ്ധതിയിലേക്ക് ഓര്‍ത്തഡോക്സ് സഭ വിഭാഗങ്ങള്‍ 1,15,000 ദിര്‍ഹവും, പുതപ്പ്, വസ്ത്രം, ഭക്ഷണ കിറ്റുകള്‍ തുടങ്ങിയവയും നല്‍കി.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇടവകാംഗങ്ങള്‍ തുകയും, സാമഗ്രികളും സമാഹരിച്ചത്. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എമിറേറ്റ്സ് റെഡ് ക്രസന്റിനാണ് ഫാ. ഷാജി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സഹായം കൈമാറിയത്. ജേക്കബ് മാത്യു, എം.എം. കുര്യാക്കോസ്, തോമസ് ജോസഫ്, സി.ജി. ബാബു, ഡോ. കെ.സി. ചെറിയാന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
ഓര്‍ത്തഡോക്സ് സഭയുടെ സേവനത്തിന് ദുബായ് എമിറേറ്റ്സ് റെഡ് ക്രസന്റ് ഓഫീസ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറൂണി നന്ദി അറിയിച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ നേതൃത്വത്തിലാണ് സിറിയന്‍ അഭയാര്‍ഥികള്‍ക്കായി യു.എ.ഇ. കാരുണ്യ പദ്ധതി ആരംഭിച്ചത്.