ബോംബെ ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളുടെ സംയുക്താഭി മുഖ്യത്തിൽ ആദ്യമായി നടത്തപ്പെട്ട ബോംബെ ഓര്‍ത്തഡോക്സ് കൺവെൻഷൻ സമാപിച്ചു. മുള്ളണ്ട്, ചെമ്പുർ, കല്യാൺ, മലാട്, വൽസാദ്, നാസിക്ക്, പൂനെ എന്നിവടങ്ങളിൽ മേഖലാ കണ്‍വന്‍ഷനും ജനുവരി 25-ം തീയതി ഞായറാഴ്ച വാഷി സെന്ത് മേരീസ് സ്കൂളില്‍വച്ചു സമാപന കണവന്‍ഷനും നടന്നു.
ബോംബെ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവര്‍ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന കണ്‍വെന്‍ഷൻ സമ്മേളനം അടൂര്‍ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. സക്കറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു.
നസ്രേത്തിലെ തിരുകുടുംബത്തിന്‍റെ മാതൃക നാം നമ്മുടെ കുടുംബ ജീവിതത്തിൽ മാതൃക ആക്കണമെന്ന് നിരണം ഭദ്രാസനാധിപൻ അഭി: ഡോ. യുഹാന്നോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ ഉദ്ബോധിപ്പിച്ചു. യേശുക്രിസ്തുവിന്‍റെ വളര്‍ത്തുപിതാവായ ജോസെഫിന്‍റെ പേര് അദ്ദേഹത്തിന്‍റെ സ്വഭാവവുമായി ബന്ധപ്പെടുത്തി അഭി. തിരുമേനി സംസാരിച്ചു.
ക്രിസ്തുവിനെ വ്യക്തിപരമായി അറിഞ്ഞവരുടെ സാക്ഷ്യങ്ങളും, ഭദ്രാസനത്തിന്‍റെ ആത്മീയ പുനരുദ്ധാനത്തിനായുള്ള രൂപരേഖകളും സമ്മേളനത്തിൽവച്ചു പ്രഖ്യാപിച്ചു. ഏകദേശം മൂവായിരത്തിലധികം വിശ്വാസികള്‍ സമാപന കൺവെന്‍ഷനിൽ സംബന്ധിച്ചു.