ഇന്ത്യക്കാരുടെ സേവനം പ്രശംസനീയം : റവ. ഇമ്മാനുവേല്‍ ബന്യാമിന്‍ ഗരീബ്

bava_garib

കുവൈറ്റിലെ ഇന്ത്യക്കാരുടെ പൊതുവെയും പ്രത്യേകിച്ച് മലയാളികളുടെയും സേവനം പ്രശംസനീയമാണെന്ന് കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചെയര്‍മാന്‍ റവ. ഇമ്മാനുവേല്‍ ബന്യാമിന്‍ ഗരീബ്. കുവൈറ്റ് ഇവാഞ്ചലിക്കല്‍ നാഷണല്‍ കൌണ്‍സില്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.പി. സെക്രട്ടറി റോയി യോഹന്നാന്‍, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളായ ജയ്സണ്‍ പി. വര്‍ഗ്ഗീസ്, സാബു റ്റി. ജോര്‍ജ്ജ്, ജെസി ജയ്സണ്‍ എന്നിവരോടൊപ്പം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയും കുവൈറ്റുമായുള്ള ബന്ധം പൌരാണികവും ആഴത്തില്‍ വേരോടിയതുമാണെന്ന് അദ്ദേഹം പറഞ്ഞു. കൂനന്‍ കുരിശ് സത്യത്തിന്റെ 360-ാമത് വാര്‍ഷീക സ്മാരക മെഡലുകള്‍ പരിശുദ്ധ ബാവാ അതിഥികള്‍ക്ക് സമ്മാനിച്ചു. കല്‍ക്കട്ട ഭദ്രാസന മെത്രാപ്പോലീത്താ ജോസഫ് മാര്‍ ദീവന്നാസിയോസ്, ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ്, പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.